കൊല്ലം കടയ്ക്കലില്‍ സിപിഐ വിട്ട് സിപിഎമ്മില്‍ ചേര്‍ന്ന കര്‍ഷകന്‍റെ തേനിച്ച കൂടുകള്‍ തീയിട്ട് നശിപ്പിച്ചു. ജില്ലാപഞ്ചായത്തംഗവും മന്ത്രി ജി. ആര്‍. അനിലിന്‍റെ ഭാര്യയുമായ ആര്‍.ലതാദേവിയുടെ പുരയിടം പാട്ടത്തിനെടുത്തു ചെയ്ത തേനിച്ച കൂടുകളാണ് നശിപ്പിച്ചത്. സിപിഐ വിട്ട അന്നുമുതല്‍ ഭീഷണിയുണ്ടായിരുന്നതായി ഗോപകുമാര്‍.
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പാണ് കടയ്ക്കലില്‍ ഒരുവിഭാഗം പ്രവര്‍ത്തകര്‍ സിപിഐ നേതൃത്വത്തോട് പിണങ്ങി സിപിഎമ്മില്‍ ചേര്‍ന്നത്. ഗോപകുമാറും സിപിഐ വിട്ടവരില്‍ ഉള്‍പ്പെടുന്നു. പിന്നാലെ പോര്‍വിളികളായി. ഏറ്റവും ഒടുവിലത്തെ സംഭവമാണ് തേനീച്ചക്കൂട് കത്തിക്കല്‍. ലതാദേവിയുടെ ചിരിപ്പറമ്പിലെ വീട്ടിനു സമീപത്ത് സ്ഥാപിച്ചിരുന്ന തേനിച്ചക്കൂടുകളാണ് ഇന്നലെ വൈകിട്ട് കത്തിയ നിലയില്‍ കണ്ടെത്തിയത്. പൊലീസെത്തി തേനീച്ചകളെ കൊല്ലാനുപയോഗിച്ച രാസപദാര്‍ഥം പരിശോധനയ്ക്കായി വെള്ളായണി കാര്‍ഷിക കോളജിനു കൈമാറിയിട്ടുണ്ട്.