muvattupuzha-accident

അപകടമൊഴിയാതെ പുനലൂര്‍ മൂവാറ്റുപുഴ റോഡ്. റോഡ് നിര്‍മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിനു കാരണമായി നാട്ടുകാര്‍ പറയുന്നത്. എട്ടു തവണയാണ് അലിമുക്കില്‍ കച്ചവടം നടത്തുന്നബിജുവിന്‍റെ കടയിലേക്ക് വാഹനം ഇടിച്ചു കയറിയത്. കഴിഞ്ഞ ദിവസം അതുമാറി സമീപത്തായി അപകടം സംഭവിച്ചു എന്നല്ലാതെ മറ്റു മാറ്റങ്ങളൊന്നുമില്ല. കോട്ടയത്തു നിന്നും തടി കയറ്റിവന്ന ലോറിയാണ് തലകീഴായി മറിഞ്ഞത്. റോഡിന്‍റെ അശാസ്ത്രീയ നിര്‍മാണവും കൊടും വളവുമാണ് അപകടത്തിനു കാരണം.

കെ.എസ്.ടി.പി പുനലൂര്‍ മൂവാറ്റുപുഴ പാത നവീകരിച്ചപ്പോള്‍ കൊടും വളവ് നിവര്‍ത്തണമെന്നു ആവശ്യമുയര്‍ന്നതാണ്. എന്നാല്‍ ഇതു ചെവിക്കൊണ്ടില്ലെന്നു മാത്രമല്ല, അതേ പോലെ നിലനിര്‍ത്തുകയും ചെയ്തു. ഇതോടെയാണ് ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയായത്. സ്ഥിരം അപകടക്കെണിയായ വളവിനെ ശാസ്ത്രീയമായി നിവര്‍ത്തിയില്ലെങ്കില്‍ സഅപകടം ഇതേ പോലെ തുടര്‍ന്നുക്കൊണ്ടിരിക്കും.

ENGLISH SUMMARY:

The Punalur-Muvattupuzha road continues to be dangerous, particularly at the sharp curve in Alimukku, due to the unscientific nature of the road construction. Local residents claim that the road's dangerous curve was not straightened during the KSTP modernization, despite demands. This flaw has led to a series of accidents; a nearby shop has been hit eight times, and recently, a truck carrying timber overturned. Locals warn that without a scientific realignment of the sharp curve, accidents will remain a common occurrence.