കൊല്ലം കണ്ണനല്ലൂരില്‍ മഞ്ഞപ്പിത്തം പടരുന്നു. നേരത്തെ രണ്ടു കുട്ടികള്‍ മരിച്ച ചേരിക്കോണത്ത് മാത്രം 89 പേര്‍ക്കാണ് മഞ്ഞപ്പിത്ത ബാധ സംശയിക്കുന്നത്. ഇന്ന് ഡിഎംഒയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ ക്യാംപ് നടത്തുമെന്നറിയിച്ചിട്ടുണ്ട്.
അതി ഭീകരമാംവിധം മഞ്ഞപ്പിത്തം പടരുകയാണ് കണ്ണനല്ലൂര്‍ ചേരിക്കോണം പ്രദേശത്ത്. ഒരു വീട്ടിലെ തന്നെ അഞ്ചു പേര് ഇതിനോടകം ആശുപത്രിയിലാണ്. രോഗലക്ഷണം പ്രകടിപ്പിക്കുന്നവര്‍ ഏറെയാണ് . എന്നിട്ടും കാര്യമായ നടപടികള്‍ ആരോഗ്യ വകുപ്പിന്‍റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല . മാസങ്ങള്‍ക്കു മുന്‍പ് ഇവിടെ രണ്ടു കുട്ടികള്‍ മഞ്ഞപ്പിത്ത ബാധയെ തുടര്‍ന്നു മരിച്ചിരുന്നു. ഇത് മുന്നില്‍ നില്‍ക്കുമ്പോഴാണ് ആരോഗ്യ വകുപ്പിന്‍റെ അലംബാവം. പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കൊല്ലം ജില്ലാ കലക്ടറെ കണ്ടു. ആരോഗ്യ വകുപ്പിന്‍റെ അടിയന്തര ഇടപെടലുണ്ടായില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്നുറപ്പ്.