ട്രോളിങ്ങ് നിരോധനം നാളെ അവസാനിക്കാനിരിക്കെ കൊല്ലം ശക്തികുളങ്ങര ഹാര്‍ബറില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നും ഒരുക്കിയില്ലെന്നു ബോട്ടുടമ അസോസിയേഷന്‍. നിലവിലെ അവസ്ഥയില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് അടുക്കാന്‍ കഴിയില്ല. ട്രോളിങ്ങ് നിരോധനം അവസാനിക്കുന്നതിനു മുന്‍പ് പരിഹാരം കാണുമെന്നായിരുന്നു സര്‍ക്കാര്‍ വാഗ്ദാനം.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനു പോകുന്നതും വരുന്നതുമായ തീരങ്ങളിലൊന്നാണ് ശക്തി കുളങ്ങര. ട്രോളിങ്ങ് നിരോധനം അവസാനിക്കുന്നതിനു മുന്‍പു തന്നെ നിലവിലെ പരാതികള്‍ പരിഹരിക്കുന്നതിനു നടപടിയുണ്ടാകുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍ ബോട്ട് അടുക്കാനുള്ള സംവിധാനം പോലും ഒരുക്കിയില്ലെന്നാണ് പരാതി. നൂറുകണക്കിനു വള്ളങ്ങള്‍ ഒരേ സമയം അടുക്കുന്ന സ്ഥലമാണ് ഇക്കാണുന്ന ഹാര്‍ബര്‍. എന്നാല്‍ വള്ളങ്ങളില്‍ കൊണ്ടുവരുന്ന മീന്‍ ഇക്കാണുന്ന ഷെഡില്‍വെച്ചാണ് കൈമാറ്റം ചെയ്യുന്നത്. ഇവിടത്തെ അറ്റകുറ്റപണിപോലും പൂര്‍ത്തിയായില്ലെന്നും ഇവര്‍ പരാതിപ്പെടുന്നു
നാളെ അര്‍ധരാത്രിയോടെ 51 ദിനം നീണ്ടു നിന്ന ട്രോളിങ്ങ് നിരോധനം അവസാനിക്കും. ഇനിയങ്ങോട്ട് വള്ളങ്ങവും ബോട്ടുകളാലും തീരം സജീവമാകും.