TAGS

ദേശീയപാത 66 ല്‍ കൊല്ലത്ത് അപകടം നടന്ന മൈലക്കാട് അടക്കം മൂന്നു സ്ഥലങ്ങളില്‍ തൂണുകളിലുള്ള പാലം നിര്‍മ്മിക്കും. നിലവിലെ പാനല്‍ ഇളക്കി മാറ്റി മണ്ണ് നീക്കം ചെയ്തു തുടങ്ങി. മൈലക്കാട് 25 അടിയോളം ഉയരത്തില്‍ മണ്ണിട്ട് നികത്തി നിര്‍മിച്ച റോഡാണ് ഇടിഞ്ഞു വീണത്.

മൈലക്കാട്, മേവറം, കടവൂര്‍ എന്നിവിടങ്ങളിലാണ് വയഡക്ട് അഥവാ തൂണുകളിലുള്ള പാലം നിര്‍മിക്കുന്നത്. മൈലക്കാട് മൂന്നു യന്ത്രങ്ങള്‍ ഉപയോഗിച്ച് മണ്ണു നീക്കുന്നതിനൊപ്പം മണ്ണ് പരിശോധനയും ആരംഭിച്ചു. ഇതു തീരുന്നതിനു പിന്നാലെ തൂണുകളില്‍ പാലം വരും. ഉടന്‍ സാമ്പത്തികാനുമതി ലഭിക്കുമെന്നാണ് ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്. മണ്ണിട്ടു ഉയര്‍ത്തി നിര്‍മിച്ച ദേശീയപാത ഡിസംബര്‍ 5 നായിരുന്നു മൈലക്കാട് തകര്‍ന്നു വീണത്. സര്‍വീസ് റോഡും സമീപത്തെ പുരയിടവും ഇടിഞ്ഞു താണു. സ്കൂള്‍ കുട്ടികളുമായി വന്ന വാന്‍ കഷ്ടിച്ചാണ് അന്നു അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇതോടെ നാട്ടുകാര്‍ പാതയ്ക്കെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തി. മൈലക്കാട് ഉണ്ടായ അപകടത്തിനു പിന്നാലെ മേവറത്ത് ആര്‍ഇ പാനല്‍ ഇളകി വീണിരുന്നു. ചതുപ്പ് പ്രദേശമായ കടവൂരും സമാന അപകട ഭീക്ഷണി ഉണ്ടായിരുന്നു.

ENGLISH SUMMARY:

Mylakkad accident on NH 66 Kollam has prompted the construction of pillar bridges at three locations. This initiative aims to enhance road safety and prevent future collapses, ensuring smoother travel for commuters.