തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കോൺഗ്രസ്. എംപിമാർ മൽസരിക്കണോയെന്ന കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കുമെന്ന് സ്ക്രീനിംഗ് കമ്മിറ്റി അധ്യക്ഷൻ മധുസൂദനൻ മിസ്ത്രി പറഞ്ഞു. അതേസമയം, കൊല്ലം സീറ്റിനായി അവകാശവാദം ഉന്നയിച്ച് ഫോർവേഡ് ബ്ലോക്കും നിലപാട് കടുപ്പിച്ചതോടെ ഘടകകക്ഷിളുമായുള്ള സീറ്റ് വിഭജനം കീറാമുട്ടിയായി.
ജില്ലാ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തി സമാഹരിച്ച പേരുകൾ പ്രാഥമിക പട്ടികയാക്കി നേതൃത്വം സ്ക്രീനിങ് കമ്മിറ്റിക്ക് കൈമാറും. അതേസമയം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം ഇതുവരെ പൂർത്തിയായിട്ടില്ല.
കൊല്ലം സീറ്റ് നൽകാമെന്ന മുൻകാല ഉറപ്പ് പാലിക്കണമെന്ന് ഫോർവേഡ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജി ദേവരാജൻ പറഞ്ഞു. കൊല്ലത്തിന് പുറമേ മറ്റൊരു സീറ്റ് കൂടി വേണമെന്നും ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടിട്ടുണ്ട്.