ദേശീയപാത വന്നതോടെ മഴയായാല്‍ വീടിനു പുറത്തിറങ്ങാന്‍ കഴിയാതെ പാതയോരത്ത് താമസിക്കുന്നവര്‍. കൊല്ലം പാലത്തറയിലാണ് മഴയായാല്‍ റോഡിലെ വെള്ളം വീടിനുള്ളിലേക്ക് കയറുന്നത്. അശാസ്ത്രീയമായ റോഡിലെ ഓടനിര്‍മാണമാണ് പാതയോരത്ത് താമസിക്കുന്നവരെ ദുരിതത്തിലാക്കുന്നത്.
മഴയായാല്‍ വീടു മുറ്റത്തേക്ക് വെള്ളം കയറും. സര്‍വീസ് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകുമ്പോഴും വെള്ളം വീടിനുള്ളിലേക്ക് കയറും. മഴതോര്‍ന്നു വെള്ളം ഇറങ്ങിയാല്‍ പിന്നെ വീടിനു മുന്‍വശം ചെളി നിറയും. കൊല്ലം പാലത്തറയില്‍ സര്‍വീസ് റോഡിനു സമീപത്തു താമസിക്കുന്നവര്‍ക്കാണ് ഈ ദുരവസ്ഥ
അശാസ്ത്രീയമായ ഓട നിര്‍മാണമാണ് വെള്ളം കയറുന്നതിനു പ്രധാന കാരണം. ദേശീയ പാത ഉദ്യോഗസ്ഥരോടക്കം പരാതി പറഞ്ഞെങ്കിലും നിരാശയായിരുന്നു ഫലം. പാലത്തറ ജംഗ്ഷനിലാണ് കഴിഞ്ഞ ദിവസം വെള്ളം കെട്ടി നിന്നു സര്‍വീസ് റോഡ് ഇടിഞ്ഞു താണത്. ഇതുവരെയും സര്‍വീസ് റോഡ് നിര്‍മാണവും പൂര്‍ത്തിയാക്കിയിട്ടില്ല.