kozhi-way

കോഴിക്കോട് ആനക്കാംപൊയില്‍ – കള്ളാടി– മേപ്പാടി തുരങ്കപാതയുടെ നിര്‍മാണം നിര്‍ണായക ഘട്ടത്തിലേയ്ക്ക്. പാതയുടെ പാറതുരക്കലിന് നാല് ദിവസത്തിനകം തുടക്കമാകും. 2134 കോടി രൂപ ചെലവിലാണ് സ്വപ്ന പദ്ധതി വിഭാവനം ചെയ്തത്. 

 

പടുകൂറ്റന്‍ യന്ത്രങ്ങള്‍ ഓരോന്നായി എത്തുകയാണ്. തുരങ്കമുഖം നിര‍പ്പാക്കുന്ന പ്രവൃത്തി നടക്കുന്നു. പാറ പൊട്ടിക്കുന്ന ക്രഷന്‍ യൂണിറ്റും തുരങ്കത്തില്‍ നിന്നുള്ള കല്ല് നിക്ഷേപിക്കാനുള്ള ഡംപിങ് യൂണിറ്റുമെല്ലാം തയ്യാര്‍. 8.73 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് തുരങ്കം നിര്‍മിക്കുക. ആദ്യം കോഴിക്കോട് മറിപ്പുഴ – കുണ്ടന്‍തോട് ഭാഗത്ത് നിന്നുള്ള തുരക്കല്‍ ആരംഭിക്കും. ഒരാഴ്ച്ചയ്ക്ക് ശേഷം വയനാട് മേപ്പാടി ഭാഗത്ത് നിന്നും പാറതുരക്കല്‍ തുടങ്ങും. 12 മണിക്കൂര്‍ ഷിഫ്റ്റില്‍ 24 മണിക്കൂറും നിര്‍മാണ പ്രവൃത്തികള്‍ തുടരും.   നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. 

ENGLISH SUMMARY:

The Kozhikode tunnel project, also known as the Kalladi Meppadi tunnel, is entering a crucial phase with rock excavation set to begin within four days. This ambitious 2134 crore project aims to connect Kozhikode and Wayanad via an 8.73 km tunnel, with a target completion within four years.