മേപ്പാടി മണ്ണിടിച്ചിലിന് കാരണം മണ്ണ് കൂട്ടിയിട്ടത് മാത്രമല്ലെന്ന് അപകടസ്ഥലത്തെ ദൃശ്യങ്ങൾ തെളിവ്. തുരന്നഭാഗത്തുനിന്നാണ് വന്‍തോതില്‍ മണ്ണിടിച്ചില്‍ തുടങ്ങിയത്. എന്നാല്‍ അസാധാരണ മഴയാണ് അപകടകാരണമെന്ന ന്യായീകരണവുമായി കമ്പനി രംഗത്തുവന്നു. എല്ലാം പെര്‍ഫെക്ടെന്ന കമ്പനിവാദം അംഗീകരിക്കാനാകില്ലെന്ന് മന്ത്രി ടി.സിദ്ദിഖ് പ്രതികരിച്ചു. മനുഷ്യനിർമിത അപകടം എന്നായിരുന്നു തുടക്കം മുതൽ സർക്കാരിന്‍റെ നിലപാട്.
തുരങ്കനിർമാണത്തിനായി തുരന്ന ഭാഗത്തെ മണ്ണ് വൻതോതിൽ ഇടിഞ്ഞതാണ് അപകടത്തിന്‍റെ പ്രധാന കാരണം. കുത്തിയൊലിച്ചെത്തിയ മണ്ണ് കോൺക്രീറ്റ് പാകി നിർത്തിയ മണ്ണിനേയും ഒഴുക്കി കളയുകയായിരുന്നു. രക്ഷാ പ്രവർത്തനം നടക്കുമ്പോഴും മണ്ണിടിയുന്നുണ്ട്. നിർമാണം നടക്കുന്ന ഭാഗത്തല്ല മണ്ണിടിച്ചിലുണ്ടായതെന്നാണ് കരാർ കമ്പനി പ്രതിനിധികളുടെ വിശദീകരണം.
കമ്പനിയുടെ വിശദീകരണത്തിന് പിന്നാലെ എല്ലാം പെർഫെക്ട് ആണന്ന് പറഞ്ഞ് ആരും കയ്യൊഴിയേണ്ടന്നായിരുന്നു മന്ത്രിമാരുന്നു പ്രതികരണം. കൂട്ടിയിട്ടിരിക്കുന്ന മണ്ണ് മാറ്റണമെന്ന് നിർദ്ദേശിച്ച pwd അത് കമ്പിനി കൃത്യമായി പാലിച്ചോയെന്ന് ഉറപ്പു വരുത്തിയില്ലെന്ന ആക്ഷേപവും ശക്തമാണ്.