hamsa-wayanad

മേപ്പാടി മണ്ണിടിച്ചിൽ മനുഷ്യ നിർമ്മിത ദുരന്തം എന്ന് അപകടത്തിന്റെ ദൃക്സാക്ഷിയും നാട്ടുകാരനുമായ ഹംസ മന്തിക്കര. തുരങ്കത്തിൽ നിന്ന് എടുത്ത മണ്ണ് മാറ്റാത്തതാണ് ദുരന്തത്തിന്റെ ആഴം കൂട്ടിയത്. മണ്ണ് മാറ്റണമെന്ന് പലതവണ കരാർ കമ്പനിയോട് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഇതിലും വലിയ പ്രോജക്ടുകൾ തങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് ആയിരുന്നു കരാർ കമ്പനിക്കാരുടെ മറുപടിയെന്നും ഹംസ പറയുന്നു. 

അപകടദിവസം ബസ് സ്റ്റോപ്പിലേക്ക് പോകാന്‍ നിന്ന താന്‍ പാലത്തില്‍ നിറയെ ചെളിയായതിനാല്‍ സമീപത്തെ ഹോട്ടലിനു മുന്‍വശത്ത് നില്‍ക്കുകയായിരുന്നു. അപ്പോഴാണ് ആദ്യം വെള്ളമൊഴുകി വരുന്നത് കണ്ടത്, പിന്നാലെ ഒരു പൊട്ടലോടെ മണ്ണെല്ലാം കുതിച്ചെത്തുകയായിരുന്നു. കൂട്ടിയിട്ട മണ്ണും മലയോട് ചേര്‍ന്നുനിന്ന മണ്ണും മരങ്ങളുമാണ് താഴേക്ക് ഒഴുകിവന്നത്. മണ്ണിനുള്ളില്‍ നാട്ടുകാരാരും പെട്ടിട്ടില്ലെന്നും തൊഴിലാളികള്‍ മാത്രമാണ് അപകടത്തില്‍പ്പെട്ടതെന്നും ഹംസ പറയുന്നു. 

ഈ പ്രദേശത്ത് മണ്ണ് കൂട്ടിയിടരുതെന്ന് പലതവണ നാട്ടുകാര്‍ പറഞ്ഞിട്ടുണ്ടെന്നും മണ്ണ് മാറ്റിയില്ലെങ്കില്‍ മഴ പെയ്തുകഴിഞ്ഞാല്‍ വലിയ അപകടത്തിനു വഴിയൊരുക്കുമെന്ന് ആവര്‍ത്തിച്ചതായും ഹംസ പറയുന്നു. 

Witness Account: Tunnel Excavation Blamed for Mepadi Landslide:

Mepadi landslide is a human-made disaster, according to witness Hamza Manthikkara, who stated that the accumulation of excavated soil from the tunnel exacerbated the tragedy. Local residents had repeatedly urged the contract company to remove the soil, but their concerns were dismissed.