കൊല്ലത്ത് എം. മുകേഷ് എം.എല്‍.എയുടെ വീട്ടിനു മുന്നിലൂടെയുള്ള റോഡിന്‍റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള കരാര്‍ എടുക്കാന്‍ ആരും വരുന്നില്ലെന്ന് എം. നൗഷാദ് എം.എല്‍.എ. ഇരവിപുരം മണ്ഡലത്തിലുള്ള റോഡിനായി 3 കോടി രൂപ വകയിരുത്തിയെങ്കിലും റോഡിന്‍റെ കരാര്‍ രണ്ടുതവണ ആളില്ലാത്തതുകാരണം മുടങ്ങി. അതേസമയം കൊല്ലം നിയോജക മണ്ഡലത്തില്‍ ഇതുപോലുള്ള ഒരു റോഡും കാണാന്‍ കഴിയില്ലെന്നു എം. മുകേഷ് എം.എല്‍.എ ഫെയ്സ്ബുക്കില്‍ കുറിച്ചു.
മുകേഷിന്‍റെ വീടിന്‍റെ മുന്നിലെ റോഡാണെങ്കിലും നിയോജക മണ്ഡലം ഇരവിപുരമാണ്. റോഡിനായി ബജറ്റില്‍ 3 കോടി രൂപയും അനുവദിച്ചു. ആധുനിക സാങ്കേതിക വിദ്യയില്‍ ചെയ്യാനാണ് വലിയ തുക അനുവദിച്ചത്. എന്നാല്‍ പിന്നീടാണ് ട്വിസ്റ്റെന്നു എം.നൗഷാദ് എം.എല്‍.എ
റോഡിനു വേണ്ടിയെടുത്ത റിസ്ക്കും എം.എല്‍.എ ചൂണ്ടിക്കാട്ടുന്നു. വര്‍ഷങ്ങളായി പൊട്ടിപൊളിഞ്ഞുകിടക്കുന്ന റോഡിന്‍റെ അവസ്ഥ മനോരമ ചൂണ്ടിക്കാണിച്ചിരുന്നു. പിന്നാലെ എം.നൗഷാദിനെ കുത്തി എം.മുകേഷ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടു .തന്‍റെ വീടിരിക്കുന്ന മണ്ഡലം മറ്റൊരു നിയോജക മണ്ഡലമാണെന്നും തന്‍റെ മണ്ഡലത്തില്‍ ഇങ്ങനെയൊരു റോഡ് കാണാന്‍ കഴിയില്ലെന്നുള്ള പരിഹാസവും പങ്കുവെച്ചു. എന്നാല്‍ നാട്ടുകാര്‍ ഇപ്പോഴും പഴയ ചോദ്യമാണ് ഇപ്പോഴും ചോദിക്കുന്നത്. എന്നു നടക്കും റോഡിന്‍റെ പുന്‍നിര്‍മാണം, ഉത്തരം രണ്ടു എം.എം.എല്‍.എ മാരില്‍ നിന്നും ഇവര്‍ പ്രതീക്ഷിക്കുന്നു.