tvm

TOPICS COVERED

ഒരൊറ്റ മഴ  പെയ്തപ്പോഴേയ്ക്കും  വെള്ളം  കുത്തിയൊലിച്ച് അടുത്തിടെ  കോടികൾ മുടക്കി നവീകരിച്ച തിരുവനന്തപുരത്തെ   പി ഡബ്യു ഡി റോഡ്.  പോത്തൻകോട് -  മംഗലപുരം റോഡിൽ കരൂർ ഭാഗത്ത് റോഡിൽ നിന്നുള്ള വെള്ളം  ക്ഷേത്രത്തിലും വീടുകളിലും  ഇപ്പോഴും കെട്ടിക്കിടക്കുന്നുണ്ട്.  67 കോടി രൂപ മുടക്കിയാണ്  റോഡ് നവീകരിച്ചത്. 

റിലെല്ലാം റിയൽ അല്ലെന്ന് പറയാറുണ്ട് , നേരിട്ട് കാണാൻ പോത്തൻകോടേയ്ക്ക് വന്നാൽ മതി. ഇന്നലെ മിനിറ്റുകൾ മാത്രം നീണ്ട  മഴയിൽ റോഡെല്ലാം തോടായി , വീടിനുള്ളിലേയ്ക്ക്  വഞ്ചിയിൽ പേകേണ്ട സ്ഥിതിയുമായി. 

റോഡ് ഒക്കെ ഗംഭീരമായി പണിതു പക്ഷേ ഓടയുടെ വലിപ്പം മാത്രം കൂട്ടിയില്ല,  വരും  ദിവസങ്ങളിൽ മഴ പെയ്താൽ ഇതിലും വലിയ ദുരിതം നാട്ടുകാർ പ്രതീക്ഷിക്കുന്നുണ്ട്. അടിയന്തര നടപടി വേണമെന്നാണ് ആവശ്യം. 

ENGLISH SUMMARY:

Thiruvananthapuram PWD road waterlogging is a major issue after a single rainfall, highlighting significant problems with the recently renovated 67 crore project. Residents are facing severe flooding in homes and temples, demanding urgent action to address the inadequate drainage system.