thiruvananthapuram

TOPICS COVERED

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളിലേക്ക് തിരുവനന്തപുരത്തിന്റെ മാസ്  എൻട്രി.. അതി സമ്പന്നരുടെ എണ്ണത്തിൽ സർപ്രൈസ് എൻട്രിയുമായി കണ്ണൂരും... കേരളത്തിലെ നഗരങ്ങൾ വരുമാനത്തിലും ചെലവാക്കൽ ശേഷിയിലും മെട്രോ നഗരങ്ങളെ പിന്നിലാക്കുകയാണെന്നാണ് പുതിയ പഠനം. 

റിസർച്ച് സ്ഥാപനമായ പീപ്പിള്‍ റിസർച്ച് ഓൺ ഇന്ത്യാസ് കൺസ്യമൂർ എക്കണോണിയും ടാറ്റ സൺസും ചേർന്ന് തയ്യാറാക്കിയ 'ദി മെനി അർബൻ ഇന്ത്യാസ്' എന്ന റിപ്പോർട്ടിലാണ് കേരളത്തിലെ ന​ഗരങ്ങളുടെ വളർച്ചയെ പറ്റി പറയുന്നത്. ഇന്ത്യയിലെ മുൻനിരയിലുള്ള 100 നഗരങ്ങളിലെ ജനങ്ങളുടെ ചെലവഴിക്കൽ രീതികൾ, വരുമാനം, സമ്പാദ്യം എന്നിവ പറ്റിയാണ് റിപ്പോർട്ട് വിശദീകരിക്കുന്നത്. 

ബൂം ടൌൺ എന്ന വിഭാഗത്തിലാണ് തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, കൊച്ചി, കണ്ണൂർ നഗരങ്ങളുള്ളത്. കൃത്യമായ ശമ്പളവും ആനുകൂല്യങ്ങളുമുള്ള മധ്യവർഗം കൂടുതലുള്ള നഗരങ്ങളാണിവ. ശരാശരി കുടുംബ വരുമാനം കണക്കാക്കുമ്പോൾ ഇന്ത്യയിലെ മെട്രോ നഗരങ്ങൾക്ക് മുന്നിലാണ് തിരുവനന്തപുരം. 

richest-thiruvanathapuram

കടപ്പാട്: 'ദി മെനി അർബൻ ഇന്ത്യാസ്'

ശരാശരി കുടുംബ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ ബെംഗളൂരുവും ചണ്ഡീഗഡുമാണ് സമ്പന്നനഗരം. 28 ലക്ഷം രൂപയാണ് ഈ നഗരങ്ങളിലെ ശരാശരി കുടുംബ വരുമാനം. തിരുവന്തപുരത്ത് ഇത് 24 ലക്ഷം രൂപയോളമാണ്. പിന്നിലാക്കിയത് മെട്രോ നഗരങ്ങളായ ഹൈദരാബാദിനെയും ചെന്നൈയെയും കൊൽക്കത്തയെയും.  

പണം ഉണ്ടാക്കുന്നുണ്ടെങ്കിൽ അത് ചെലവാക്കാനും തിരുവനന്തപുരത്തുകാർക്ക്  മടിയില്ലെന്നാണ് കണക്ക്. തിരുവനന്തപുരം നഗരത്തിൽ ഒരു വർഷം കുടുംബം ചെലവാക്കുന്ന ശരാശരി തുക 17 ലക്ഷം രൂപയാണ്. ചണ്ഡീഗഡിന് പിന്നിൽ രണ്ടാമതാണ് തിരുവനന്തപുരം. 14 ലക്ഷം രൂപയുമായി കൊല്ലവും പിന്നാലെയുണ്ട്. 

expesne-tvm

കടപ്പാട്: 'ദി മെനി അർബൻ ഇന്ത്യാസ്'

പട്ടികയിലെ സ‌‌‍‍ർപ്രൈസ് എൻട്രി കണ്ണൂരാണ്. 36 ലക്ഷത്തിന് മുകളിൽ വരുമാനമുള്ള  കുടുംബങ്ങളുടെ എണ്ണം കണ്ണൂർ നഗരത്തിൽ കൂടുന്നു എന്നാണ് കണക്ക്. കഴിഞ്ഞ പത്തു വ‍‌‌‍ർഷത്തിനിടെ മധ്യവർഗ, ഉയർന്ന വരുമാന വിഭാഗങ്ങളിലെ കുടുംബങ്ങളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ വളർച്ച രേഖപ്പെടുത്തിയ ചെറിയ ന​ഗരങ്ങളിൽ റായ്പൂർ, തൂത്തുക്കുടി എന്നിവർക്കൊപ്പമാണ് കണ്ണൂരിന്റെ സ്ഥാനം. 

ENGLISH SUMMARY:

According to 'The Many Urban Indias' report jointly prepared by research firm PRICE and Tata Sons, Kerala's major cities are outpacing several major metropolitan areas in household income and spending capacity. Thiruvananthapuram has emerged as a massive surprise entry, ranking ahead of major metros like Chennai, Hyderabad, and Kolkata with an average annual household income of nearly ₹24 lakh. The capital city also ranks second nationwide in annual consumption expenditure, with households spending an average of ₹17 lakh per year, closely followed by Kollam at ₹14 lakh. Additionally, Kannur marks a surprise entry in the report, showing a rapid growth in the number of high-income households earning over ₹36 lakh annually, matching the fast-paced growth seen in cities like Raipur and Thoothukudi.