chala-gold-robbery-probe
  • രണ്ട് ബുള്ളറ്റുകളിലാണ് പ്രതികൾ എത്തിയതെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇവരെ മുൻകൂട്ടി അറിയാവുന്നവരാണോ കവർച്ചയ്ക്ക് പിന്നിൽ നിന്നും സംശയമുണ്ട്. നന്ദകുമാർ സ്ഥിരം യാത്ര ചെയ്യുന്ന സമയവും മനസ്സിലാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്

അര്‍ധരാത്രിയില്‍ ചാലയില്‍ നടന്ന സ്വര്‍ണക്കവര്‍ച്ചയില്‍ ഞെട്ടിയിരിക്കുകയാണ് തിരുവനന്തപുരം നഗരം. 30 വർഷമായി ചാലയിൽ കച്ചവടം  നടത്തുന്ന മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽ നിന്നാണ് സ്വർണം കവർന്നത്. ചാലയിലെ കടയടച്ച ശേഷം രാത്രി പത്തരയ്ക്ക് വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങും വഴിയാണ് ബുള്ളറ്റുകളിലെത്തിയവര്‍ സ്വര്‍ണം കവര്‍ന്നത്.

രണ്ട് കിലോ സ്വര്‍ണമാണ് െചറിയ പോളിത്തീന്‍ ബാഗിലാക്കി നന്ദകുമാര്‍ സൂക്ഷിച്ചിരുന്നത്. എന്നും വൈകിട്ട് ഇതേസമയം കടയടച്ചു പോകുന്നതാണ് രീതിയെങ്കിലും ഇത് ആദ്യമായിട്ടാണ് കവർച്ച നേരിടുന്നത്.  തൊട്ടടുത്തുണ്ടായിരുന്ന പൊലീസുകാരോട് ആ സമയം പറയുകയും പോലീസുകാർ മോഷ്ടാക്കളെ പിന്തുടർന്ന് ഒരു വണ്ടി പിടിക്കുകയും ചെയ്തു. എന്നാൽ പോലീസ് പിടിച്ച വണ്ടി ആയിരുന്നില്ല മോഷ്ടാക്കളുടേത്. നന്ദകുമാറിന്റെ മകൻ വിനോദും കടയിൽ ഉണ്ടാകാറുണ്ടായിരുന്നെങ്കിലും ഇന്നലെ ഇരുവരും പ്രത്യേകമാണ് വീട്ടിലേക്ക് മടങ്ങിയത്. 

ചെറിയ സ്വർണക്കടകൾ ധാരാളമുള്ള വ്യാപാര കേന്ദ്രമാണ് ചാല. പഴയ സ്വർണങ്ങൾ ശേഖരിച്ച് ശുദ്ധീകരിച്ചു കൊടുക്കുന്നതാണ് മിക്കവരുടെയും ബിസിനസ് . ഇതേ രീതിയാണ് നന്ദകുമാറും പിന്തുടരുന്നത്.  വീട്ടിൽ സജ്ജീകരിച്ചിരിക്കുന്ന സ്വർണശുദ്ധീകരണ കേന്ദ്രത്തിലാണ് സ്വർണ ശുദ്ധമാക്കുന്നത്. അതുകൊണ്ടാണ് സ്വർണക്കടയിലുള്ള സ്വർണം വീട്ടിലേക്ക് കൊണ്ടുപോയത്. 

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് പ്രതികളെ പോലീസ് തേടുന്നത്. രണ്ട് ബുള്ളറ്റുകളിലാണ് പ്രതികൾ എത്തിയതെന്ന് ഏറെക്കുറെ ഉറപ്പിച്ചിട്ടുണ്ട്. ഇവരെ മുൻകൂട്ടി അറിയാവുന്നവരാണോ കവർച്ചയ്ക്ക് പിന്നിൽ നിന്നും സംശയമുണ്ട്. നന്ദകുമാർ സ്ഥിരം യാത്ര ചെയ്യുന്ന സമയവും മനസ്സിലാക്കിയാണ് കവർച്ച നടത്തിയിരിക്കുന്നത്.  നന്ദകുമാറിന്റെ നീക്കങ്ങൾ മോഷ്ടാക്കളെ മറ്റാരെങ്കിലും അറിയിച്ചു എന്നും പോലീസ് സംശയിക്കുന്നു .ഫോർട്ട് പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്. 

ENGLISH SUMMARY:

A gold robbery in broad daylight has shocked traders in Chalai, Thiruvananthapuram, after nearly two kilograms of gold belonging to Maharashtra native Nandakumar were stolen. The robbery took place around 10.30 pm when he was returning home on his scooter after closing his shop, where he had been doing business for nearly 30 years. The suspects, who arrived on two Bullet motorcycles, allegedly targeted him after tracking his regular travel routine. Fort Police are investigating the case, examining CCTV footage and suspecting that someone may have leaked information about his movements to the robbers.