കൊല്ലം കണ്ണനല്ലൂര്‍ തലച്ചിറയില്‍ മഞ്ഞപ്പിത്തം പടരുന്നു. മഞ്ഞപിത്തബാധയില്‍ സഹോദരങ്ങളായ രണ്ടു പേര്‍ മരിച്ചിട്ടും അനങ്ങാതെ ആരോഗ്യ വകുപ്പ്. അനാസ്ഥയ്ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. കൊല്ലം കണ്ണനല്ലൂരിലെ ചേരി പ്രദേശമാണ് തലച്ചിറ. ഇവിടെയുള്ള കനാല്‍ ശുദ്ധീകരിക്കണമെന്ന ആവശ്യത്തിന് നാടിനോളം പഴക്കമുണ്ട്. ഇപ്പോള്‍ ശരിയാക്കാം എന്ന അധികൃതരുടെ വാക്ക് ഇതുവരെയും ഫലം കണ്ടിട്ടില്ല. ഇവിടെ നിന്നുള്ള വെള്ളം കിണറുകളില്‍ കലരുന്നതാണ് രോഗം പടരാന്‍ കാരണമായി നാട്ടുകാര്‍ പറയുന്നത്.
രോഗം പടരുമ്പോഴും സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നും നാട്ടുകാര്‍ പരാതിയായി പറയുന്നു. പ്രദേശത്തെ കുടിവെള്ളമടക്കം മലിനമാണ്. തലച്ചിറയില്‍ നിന്നും വെള്ളം പരിശോധനയക്കെടുത്തെന്നൊഴിച്ചാല്‍ മറ്റൊരു നടപടിയും ആരോഗ്യവകുപ്പിന്‍റെ ഭാഗത്തുനിന്നുണ്ടായില്ല.
കഴിഞ്ഞദിവസം 18 ഉം 19 വയസുള്ള സഹോദരിമാരാണ് മഞ്ഞപിത്തം ബാധിച്ച് മരിച്ചത്. ഇളയ സഹോദരന്‍ ആശുപത്രിയില്‍ ചികില്‍സയിലുമാണ്.