kayamkulam-jalolsavam

കായംകുളം ജലോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂർത്തിയായി. 12,13,14 തീയതികളിലായി വിവിധ കലാ കായിക മത്സരങ്ങൾ, സാംസ്കാരിക ഘോഷയാത്ര ഉൾപ്പെടെ ജലോത്സവത്തിന്റെ ഭാഗമായി നടക്കും. കെ.സി വേണുഗോപാൽ എം.പി ഉദ്ഘാടനം ചെയ്യും.

ജലോത്സവം നടക്കുന്ന കായംകുളം കായലിലെ ഒരുക്കങ്ങൾ വിലയിരുത്താൻ ജില്ലാകലക്ടർ, ജില്ലാപോലീസ് മേധാവി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

വള്ളംകളി മത്സരങ്ങളുടെ ഒരുക്കങ്ങൾ, സുരക്ഷാ ക്രമീകരണങ്ങൾ, കാണികൾക്കുള്ള സൗകര്യങ്ങൾ, മത്സരവേദികളുടെ സജ്ജീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ വിവിധ സബ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏകോപിപ്പിച്ച് വരികയാണ്.

നാളെ ജലോത്സവത്തിന് തുടക്കം കുറിച്ച് വിപുലമായ സാംസ്കാരിക ഘോഷയാത്ര നടക്കും. 13ന് വിവിധ കലാ കായിക മത്സരങ്ങൾ നടക്കും. വൈകുന്നേരം ഡി.ടി.പി.സി. സെന്ററിൽ നാടൻപാട്ട് വിവിധ കലാപരിപാടികൾ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട് 14നു ആണ് ചുണ്ടൻ വള്ളങ്ങളുടെയും വെപ്പ് വള്ളങ്ങളുടെയും മത്സരങ്ങൾ.

കായംകുളത്തിന്റെ ജലോത്സവ പാരമ്പര്യത്തെ കൂടുതൽ ജനകീയമാക്കുന്നതിനും നാടിന്റെ ടൂറിസം സാധ്യതകൾക്ക് പ്രചാരം നൽകുന്നതിനും, വിവിധ മേഖലകളിലുള്ളവരെ ഒരുമിപ്പിച്ച് വലിയൊരു ജനകീയ ആഘോഷമാക്കി ജലോത്സവത്തെ മാറ്റുന്നതിനുമാണ് സംഘാടക സമിതി ലക്ഷ്യമിടുന്നത്.

ENGLISH SUMMARY:

Preparations for the famous Kayamkulam Jalotsavam have been fully completed, featuring a wide array of cultural, arts, and sports events scheduled from November 12 to 14. K.C. Venugopal MP will officially inaugurate the grand event aimed at promoting local tourism and regional traditions