vaikom-river-waste

TOPICS COVERED

കോട്ടയം വൈക്കത്തെ കണിയാംതോട്ടില്‍ മാലിന്യം നിറഞ്ഞ് നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ പ്രദേശത്തെ നൂറിലധികം കുടുംബങ്ങള്‍ ദുരിതത്തില്‍. മാലിന്യം വേമ്പനാട്ടു കായലിലേക്ക് എത്തിച്ചേരുന്നതും പ്രതിസന്ധിയായി. 

സ്കൂട്ടറിലെത്തി മാലിന്യം തള്ളുന്ന ഒരാളെ കഴിഞ്ഞ ദിവസം നാട്ടുകാർ പിടികൂടിയിരുന്നു. ഇങ്ങനെയുളളവരാല്‍ മാലിന്യം നിറഞ്ഞ് വീര്‍പ്പുമുട്ടുകയാണ് കണിയാംതോട്. രണ്ടരക്കിലോമീറ്ററില്‍ കറുത്തനിറത്തിലായി തോട്ടിലെ വെളളം. ശുചിമുറി മാലിന്യം വരെ തോട്ടിലേക്ക് തളളുന്നത് പതിവാണെങ്കിലും തദ്ദേശസ്ഥാപനങ്ങളോ, പൊലീസോ ആരെയും പിടികൂടുന്നില്ല. തോടിന് സമീപം താമസിക്കുന്ന നൂറിലധികം കുടുംബങ്ങളാണ് ദുര്‍ഗന്ധത്താല്‍ ദുരിതം അനുഭവിക്കുന്നത്.

വൈക്കം നഗരസഭയിലെ പെരിഞ്ചിലയിൽ നിന്നാണ് തോട് തുടങ്ങുന്നത്. ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിലൂടെ ഒഴുകി പിന്നീട് ഉദയനാപുരം പഞ്ചായത്തിലെ 12, 16 വാർഡ് പ്രദേശങ്ങളിലൂടെ വേമ്പനാട്ടുകായലില്‍ എത്തിച്ചേരും. മാലിന്യം ഒഴുകിയെത്തി വേമ്പനാട്ടുകായലും ഇപ്പോള്‍ ഇല്ലാതാവുകയാണ്. ജനപ്രതിനിധികളുടെ ഇടപെടല്‍ തേടുകയാണ് നാട്ടുകാര്‍.

ENGLISH SUMMARY:

Over a hundred families residing along the Kaniyamthodu canal in Vaikom are facing severe hardship due to heavy waste dumping that has blocked the natural water flow. The canal water has turned black across a two-and-a-half-kilometer stretch as plastic and septic waste continue to be illegally discharged into it.