കായലോര വിശ്രമകേന്ദ്രം ശുചീകരിച്ച് വിദ്യാർഥികൾ. വിദ്യാർഥികളുടെ സേവനപ്രവർത്തനത്തിന് അഭിനന്ദനമറിയിച്ച് മന്ത്രി എം. ലിജുവും. കായംകുളം പത്തിയൂർ എസ്.കെ.വി. ഹൈസ്കൂളിലെ സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ആണ് മാതൃകാപ്രവർത്തനം നടത്തിയത്.

ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ ഭാഗമായി കായംകുളം കായലിൽ നടക്കുന്ന ജലോത്സവത്തിന് മുന്നോടിയായാണ് ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചത്. കാടുനിറഞ്ഞ വിശാലമായ കായലോര വിശ്രമകേന്ദ്രത്തിന്‍റെ ഒരു ഭാഗമാണ് വിദ്യാർഥികൾ കൂട്ടായ പരിശ്രമത്തിലൂടെ വൃത്തിയാക്കിയത്. വിദ്യാർഥികളിൽ സേവനമനോഭാവം, ഉത്തരവാദിത്വബോധം, പരിസ്ഥിതി സംരക്ഷണബോധം എന്നിവ വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ അധികൃതരുടെ നേതൃത്വത്തിൽ പ്രവർത്തനം സംഘടിപ്പിച്ചത്.

അധ്യാപകരായ പ്രീതി, മഞ്ജുപുളിയറ, കാർത്തിക, ശരണ്യ എന്നിവരും ഏതാനും രക്ഷിതാക്കളും വിദ്യാർഥികൾക്ക് പിന്തുണയുമായെത്തി.കായലോര വിശ്രമകേന്ദ്രം ശുചീകരിച്ച വിദ്യാർഥികളെ എം. ലിജു അഭിനന്ദിച്ചു. വീഡിയോ കോളിലൂടെ വിദ്യാർഥികളുമായി മന്ത്രി സംസാരിച്ചു. അറുപതിൽപ്പരം വിദ്യാർഥികൾ പങ്കെടുത്ത അഞ്ച് മണിക്കൂർ നീണ്ട ശുചീകരണ പ്രവർത്തനം കൂട്ടായ പ്രവർത്തനത്തിന്‍റെ  മാതൃകയായി.

Kayamkulam lake cleaning news highlights students of SKV High School Pathiyoor cleaning the Kayaloram rest area ahead of the Champions Boat League: