കാലടി സർവ്വകലാശാല വിഷയത്തിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ കഴിയാത്തതിൽ സന്തോഷിക്കുന്ന ആളല്ല താനെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി.എം.ജോൺ. വിദ്യാർത്ഥികൾ പരീക്ഷ എഴുതണം എന്ന് തന്നെയാണ് സർക്കാരിൻ്റെയും സർവകലാശാലയുടെയും നിലപാട്. വിദ്യാർത്ഥികൾ മാപ്പപേക്ഷ എഴുതി കൊടുത്ത് തെറ്റ് ഉൾക്കൊണ്ടാൽ പരീക്ഷ എഴുതാൻ അവസരമൊരുക്കണം .
സർവ്വകലാശാല സിൻഡിക്കേറ്റ് അവരുടെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളതാണ്. സർവകലാശാലയുടെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുന്ന തരത്തിൽ സമരങ്ങൾ പാടില്ലന്നും മന്ത്രി വ്യക്തമാക്കി. സർവ്വകലാശാലയിൽ നടക്കുന്ന കാര്യങ്ങളിൽ കൃത്യമായ ബോധ്യമുള്ള ആളാണ് താൻ.അവിടെ പലതും നടക്കുന്നുണ്ട്. മാധ്യമങ്ങൾ പോലും പല വസ്തുതകളും തിരിച്ചറിയുന്നില്ല.വരും ദിവസങ്ങളിൽ പല കാര്യങ്ങളും പുറത്തുവരാൻ ഉണ്ട്. സർക്കാർ വന്നശേഷം സിൻഡിക്കേറ്റ് പുന :സംഘടിപ്പിച്ചതിനെ തുടർന്ന് നടന്ന ആദ്യ യോഗത്തിനിടയിൽ സിൻഡിക്കേറ്റ് അംഗങ്ങളെ പൂട്ടിയിട്ട വ രാണ് സമരം ചെയ്യുന്നത്.
അക്രമത്തിലൂടെ, അരാചകത്വത്തിലൂടെ ക്യാമ്പസ് രാഷ്ട്രീയം മുന്നോട്ടുകൊണ്ടു പോകാൻ സാധിക്കില്ല. വിദ്യാർത്ഥികളെ ക്യാമ്പസിലേക്ക് പറഞ്ഞയക്കാൻ രക്ഷിതാക്കൾ ഭയക്കുന്നു. ക്രിയാത്മകമായ, സമാധാനപരമായ സമരങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും.പാർട്ടി ഗ്രാമങ്ങളായി ക്യാമ്പസുകളെ മാറ്റാൻ അനുവദിക്കില്ലന്നും മന്ത്രി റോജി.എം.ജോൺ വ്യക്തമാക്കി.
മാതൃകാപരമായ ക്യാമ്പസ് രാഷ്ട്രീയം ഉണ്ടാകണം എന്നാണ് ആഗ്രഹിക്കുന്നത്. വിദ്യാർത്ഥികൾ ക്യാമ്പസ് രാഷ്ട്രീയം കണ്ട് ആകർഷണലായി പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരണം എന്നാണ് നിലപാട്. താൻ എൻ.എസ്യു. ഐ അധ്യക്ഷനായിരിക്കുന്ന കാലയളവിൽ അല്ല കാരിയോയിൽ സമരം നടന്നത്. അന്ന് ആ സമരത്തെ കെഎസ്യുവും കോൺഗ്രസും തള്ളി പറഞ്ഞിട്ടുണ്ട്. നടപടിയെടുക്കുകയും ചെയ്തു. വിദ്യാർത്ഥി രാഷ്ട്രീയത്തിൽ തെറ്റുകൾ സംഭവിക്കാം. ആ തെറ്റുകൾ ചൂണ്ടിക്കാട്ടുകയും തിരുത്തുകയും ചെയ്യേണ്ടത് പ്രസ്തുത വിദ്യാർത്ഥി സംഘടനകളുടെ ഉത്തരവാദിത്തമാണ്. ഈ പെരുന്നാൾ അതേസമയം എന്ത് കൊള്ളരുതായ്മകളെയും പ്രോത്സാഹിപ്പിക്കുന്ന സമീപനം ഉൾക്കൊള്ളാൻ ആവില്ല.
ലൈറ്റ് മരിച്ചേ എന്ന നാടകത്തിനായി ഉപയോഗിച്ച ലൈറ്റുകൾ നാടക പഠന വിഭാഗത്തിൻ്റെ സ്റ്റോക്ക് രജിസ്ടറിൽ ഉള്ളതല്ല എന്ന് വ്യക്തമാക്കുന്ന തെളിവുകൾ പുറത്ത്. ഇത് സംബന്ധിച്ച് വകുപ്പ് മേധാവി സർവ്വകലാശാല റജിസ്ടാറിന് നൽകിയ വിശദീകരണത്തിൻ്റെ പകർപ്പ് പുറത്തുവന്നിട്ടുണ്ട്. മഹാരാജാസിലെ പ്രതിഷേധത്തിൽ ക്യാമ്പസുമായി ബന്ധമില്ലാത്തവർ ഉണ്ട്.അവരാണ് പ്രശ്നങ്ങൾ ഉണ്ടാക്കിയത്. ഇവരെ പൊലിസ് കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി റോജി എം ജോൺ പറഞ്ഞു.
എന്നാല് വിദ്യാർത്ഥികളുടെ ഭാഗത്തുനിന്ന് തെറ്റായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്നും സർവകലാശാലയിലെ ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ഇല്ലാതാക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും എം.വി. ജയരാജൻ കുറ്റപ്പെടുത്തി.
പ്രശ്നം വിയോജിപ്പുകളോടെ നീട്ടിക്കൊണ്ടുപോകുന്നതിന് പകരം സംഭാഷണങ്ങളിലൂടെ പരിഹരിക്കാൻ സർക്കാരും ഉന്നതവിദ്യാഭ്യാസ വകുപ്പും തയ്യാറാകണം. വിദ്യാർത്ഥികളുടെ അധ്യയന വർഷവും ഭാവി പദ്ധതികളും നഷ്ടപ്പെടാത്ത രീതിയിൽ ഉന്നതവിദ്യാഭ്യാസ മന്ത്രി അടിയന്തരമായി ഇടപെട്ട് സർവകലാശാലാ അധികൃതരുടെയും വിദ്യാർത്ഥി പ്രതിനിധികളുടെയും യോഗം വിളിച്ചുചേർക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.