കാൻസർ ചികിൽസകാരണം കടക്കെണിയിലായി ഒരു കുടുംബം പന്തളം കുരമ്പാല സ്വദേശി ഓട്ടോറിക്ഷ ഡ്രൈവറായ സുരേഷിൻ്റെ കുടുംബമാണ് ദുരിതത്തിലായത് അൻപത് ലക്ഷത്തിനടുത്ത് ചെലവിട്ടെങ്കിലും രോഗമുക്തി ആയിട്ടില്ല. ജീവിതം ആകെ വഴിമുട്ടിയെന്ന് കുടുംബം പറയുന്നു.
2024ൽ നടുവേദനയ്ക്കാണ് കുരമ്പാല സ്വദേശി സുരേഷ് ചികിൽസ തേടിയത്. വിദഗ്ഗ പരിശോധനയിൽ രക്താർബുദം എന്ന് കണ്ടെത്തി ആദ്യം സ്വകാര്യ ആശുപത്രിയിലും പിന്നീട് ആർസിസിയിലും ചികിൽസ തേടി ചികിൽസയിൽ വലിയ വീഴ്ചകൾ ഉണ്ടായി എന്നാണ് കുടുംബം പറയുന്നത് ആർസിസിയിൽ തന്നെ 17ലക്ഷം രൂപ ചെലവായി മരുന്നു പരീക്ഷണത്തിന് സമ്മതിച്ച് ഡൽഹി രാജീവ് ഗാന്ധി കാൻസർ കെയർ ഇൻസ്റ്റിറ്റൂട്ടിൽ ചികിൽസ തേടി താമസം അടക്കം 20ലക്ഷം ചെലവായി അനുവദിച്ച സമയം തീർന്നതോടെ സൗജന്യ ചികിൽസ അവസാനിച്ചു. നാടൊട്ടുക്കും കടം വാങ്ങി അൻപത് ലക്ഷത്തിനടുത്ത് ചെലവിട്ടു രോഗത്തിന് കാര്യമായ മാറ്റമില്ല.
ചികിൽസയ്ക്ക് 50ലക്ഷത്തിലധികം രൂപ വേണം. മജ്ജ മാറ്റിവയ്ക്കൽ മാത്രമാണ് സ്ഥിര പരിഹാരം. ഒൻപതാംക്ലാസിലും എൽകെജിയിലും പഠിക്കുന്ന രണ്ട് മക്കളുണ്ട്. വരുമാനം പൂർണമായി നിലച്ചു ചികിൽസയുടെ എല്ലാ വഴികളും അടഞ്ഞു നല്ല മനസുകളുടെ സഹായം മാത്രമാണ് കുടുംബത്തിൻ്റെ ഏക പ്രതീക്ഷ.
Suresh Kumar R
AC No 42627886200
IFSC code SBIN0071182
SBI Kurampala
G Pay 9946057297