സഹപാഠികൾക്കും കുടുംബങ്ങൾക്കും ഓണക്കിറ്റ് ഒരുക്കി നൽകി പാലക്കാട് കുമരനല്ലൂർ അക്കിത്തം മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ. സ്‌നേഹനിധി പദ്ധതിയിലൂടെ ആണ് വിദ്യാർഥികളും അധ്യാപകരും മാതൃകയാകുന്നത്. 

സഹപാഠികൾക്ക് കരുതലിന്‍റെ പൊന്നോണം. കുമരനല്ലൂർ സ്‌കൂളിലെ എൻ.സി.സി, ജെ.ആർ.സി യൂണിറ്റുകളുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ 'സ്നേഹനിധി' പദ്ധതി വഴിയാണ് ഓണക്കിറ്റുകൾ നൽകുന്നത്. സ്കൂളിൽ നിന്നും അധ്യാപകർ തിരഞ്ഞെടുത്ത  അർഹരായ വിദ്യാർഥികളുടെ 40 കുടുംബങ്ങൾക്ക് 

​14 ഇനങ്ങൾ ഉൾപ്പെടുന്ന ഓണക്കിറ്റുകൾ വിതരണം ചെയ്തു. അധ്യാപകരുടെയും പി.ടി.എയുടെയും വലിയ പിന്തുണയും പദ്ധതിയുടെ വിജയത്തിന് പിന്നിലുണ്ട്. സഹപാഠികളെ ചേർത്തു നിർത്താനും അവരെ കുടുംബത്തേപ്പോലെ പരിഗണിക്കാനും കാണിക്കുന്ന ഈ വിദ്യാർഥി മനസ് ഓണക്കാലത്ത് എല്ലാവർക്കും മാതൃകയാണ് .

Students Distribute Onam Kits to Peers and Families:

Onakkit distributions by students of Akitham Memorial Higher Secondary School in Kumaranalloor provided much-needed festive support to their peers and their families. This initiative, under the 'Snehanidhi' project, exemplifies the spirit of compassion and community during the Onam season