സുഹൃത്തിന്‍റെ അച്ഛന് കരൾ ദാനം ചെയ്തതിനെ തുടർന്നുണ്ടായ സങ്കീർണതകളിൽ കിടപ്പിലായ തിരുവനന്തപുരം സ്വദേശി രഞ്ജു സുമസുകളുടെ സഹായം തേടുന്നു. ആറ് വർഷത്തോളമായി കിടപ്പിലാണ് രഞ്ജു. ചികിത്സയ്ക്കും പരിചരണത്തിനുമായുള്ള തുക കണ്ടെത്താൻ ബുദ്ധിമുട്ടുകയാണ് കുടുംബം.
ഒരു ജീവൻ രക്ഷിക്കാനായി സ്വന്തം കരളിന്‍റെ ഒരു ഭാഗം ദാനം ചെയ്തു. പിന്നാലെ ഉണ്ടായ സങ്കീർണതകൾ ജീവിതം തന്നെ പ്രതിസന്ധിയിലായി, ആരോഗ്യനില വഷളായി. ആറ് വർഷമായി കിടപ്പിലാണ് 45കാരനായ രഞ്ജു. ചലനശേഷിയും നഷ്ടപ്പെട്ടു. രഞ്ജുവിന്‍റെ രണ്ട് സഹോദരിമാർ ചേർന്നാണ് ചികിത്സാ ചെലവും പരിചരണവും നടത്തുന്നത്. ബെഹ്റിനിൽ ജോലി ചെയ്യുന്നതിനിടെയാണ് രഞ്ജു സുഹൃത്തിന്‍റെ അച്ഛന് കരൾ ദാനം ചെയ്യാൻ തയ്യാറായത്. ശസ്ത്രക്രിയയ്ക്ക് ശേഷം ചികിത്സയുമായി മുന്നോട്ടുപോകുന്നതിനിടെ ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായി. നിലവിൽ വീട്ടിൽ തന്നെയാണ് രഞ്ജുവിന്‍റെ ചികിത്സയും പരിചരണവും. ചികിത്സാ ചെലവും പരിചരണത്തിനുള്ള ചെലവും താങ്ങാനാകാത്ത സ്ഥിതിയിലാണ് കുടുംബം. ആരോഗ്യവാനായി രഞ്ജു തിരികെ വരുമെന്ന പ്രതീക്ഷയിൽ തന്നെയാണ് സഹോദരിമാർ. ഒരു ജീവന് വേണ്ടി സ്വന്തം ആരോഗ്യം പോലും മറന്ന രഞ്ജുവിന് ഇപ്പോൾ തിരിച്ചുവരവിനായി സമൂഹത്തിന്‍റെ കൈത്താങ്ങാണ് ആവശ്യമാണ്.