രോഗാവസ്ഥയും ജപ്തിഭീഷണിയും ഒരു കുടുംബത്തിനുമുന്നില്‍ ചോദ്യചിഹ്നമാകുന്നു. കോതമംഗലം കീരമ്പാറ പുന്നേക്കാട് സ്വദേശികളായ മിനിയും സജിയുമാണ് പ്രതിസന്ധിയെ മറികടക്കാന്‍ സുമനസുകളുടെ സഹായം തേടുന്നത്.
അര്‍ബുദബാധിതയായ മിനിയും പ്രമേഹം ബാധിച്ച് കാല്‍വിരല്‍ ഉള്‍പ്പെടെ മുറിച്ചുമാറ്റിയ ഭര്‍ത്താവ് സജി കുര്യാക്കോസും രണ്ടു മക്കളുമായി ജീവിതത്തിനുമുന്നില്‍ പകച്ചുനില്‍ക്കുകയാണ്. ജന്മനാ കിടപ്പുരോഗിയാണ് ഭിന്നശേഷിക്കാരിയായ മൂത്ത മകള്‍. രണ്ടാമത്തെ മകള്‍ പത്തില്‍ പഠിക്കുന്നു. കാന്‍സര്‍ ബാധിതയായ മിനി തുടര്‍ചികില്‍സ വഴിമുട്ടിയ നിലയിലാണ്.
വീട് ബാങ്കിന്റെ ജപ്തി ഭീഷണിയിലാണ്. 11 ലക്ഷം രൂപയോളം തിരിച്ചടവുണ്ട്. കരുണയുടെ കൈകോര്‍ക്കുന്ന മനുഷ്യരിലാണ് ഇനി ഇവരുടെ പ്രതീക്ഷ.
Bank account details
MINI CHACKO
Account Number: 25070100002481
IFSC: BARB0KOTMAN (5TH DIGIT ZERO)
BANK OF BARODA
BRANCH: KOTHAMANGALAM
GPAY NO: 8891479556