പാലക്കാട് എടത്തറയില്‍ ഐ.ടി.ഐ വിദ്യാര്‍ഥിയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ ക്യാരംസ് ടൂര്‍ണമെന്‍റ് ചാലഞ്ചുമായി പൗരാവലി. വാഹനാപകടത്തില്‍ ഗുരുതര പരുക്കേറ്റ മുഹമ്മദ് റസലിന്‍റെ ചികിത്സക്ക് പണം കണ്ടെത്താനാണ് നാട് ഒരുമിക്കുന്നത്.

പത്തിരിപ്പാലയിലെ ഐടിഐ വിദ്യാര്‍ഥിയായ മുഹമ്മദ് റസല്‍ കോളജില്‍ പോകാനായി ബസ് സ്റ്റോപ്പിലേക്ക് നടക്കവേ മറ്റൊരു കോളജ് ബസ് ഇടിച്ചാണ് അപകടം ഉണ്ടായത്. തലയ്ക്ക് ഗുരുതര പരുക്കേറ്റ് ഒരു മാസമായി കോയമ്പത്തൂരില്‍ ചികിത്സയിലാണ് ഈ പത്തൊന്‍പതുകാരന്‍. 

ചികിത്സക്കായി 30 ലക്ഷത്തില്‍ അധികം തുക വേണം. ഈ തുക കണ്ടെത്താന്‍ നാട് ഒരുമിക്കുകയാണ്. ക്യാരംസ് ടൂര്‍ണമെന്‍റാണ് അതിലൊന്ന്. വിവിധ ടീമുകളുടെ റജിസ്ട്രേഷന്‍ തുക സമാഹരിച്ച് ചികിത്സാ നിധിയിലേക്ക് നല്‍കും. ജില്ലാ ക്യാരംസ് അസോസിയേഷനും പൗരാവലിയും ഒന്നിച്ചാണ് ഈ ശ്രമം.

വിവിധ രീതികളില്‍ ചികിത്സയ്ക്കായി ധനസമാഹരണം നടക്കുന്നുണ്ട്. തുക കണ്ടെത്താന്‍ പഞ്ചായത്തിന്‍റെ മേല്‍നോട്ടത്തില്‍ സഹായനിധി രൂപീകരിച്ചിട്ടുണ്ട്. സഹായം നല്‍കാന്‍ കൂടുതല്‍ പേര്‍ മുന്നോട്ടുവരുമെന്നാണ് പ്രതീക്ഷ.    

ENGLISH SUMMARY:

In a heartwarming display of community solidarity, the residents of Edathara in Palakkad have organized a carroms tournament challenge to raise funds for a 19-year-old student critically injured in a road accident. Muhammad Rasal, an ITI student from Pathiripala, suffered severe head injuries after being struck by a college bus while walking to a bus stop. Currently undergoing treatment in Coimbatore, the young student requires over 35 lakh rupees for his medical procedures and rehabilitation.