ആലപ്പുഴയില്‍ വാശിയും മല്‍സരവുമെങ്കില്‍ ആറന്‍മുളയിലെ വള്ളം കളി ഭക്തിയും അനുഷ്ഠാനവും അല്‍പം മല്‍സരവുമാണ്. പാര്‍ഥസാരഥി ക്ഷേത്രത്തിലെ തിരുവോണത്തോണിയുടെ കാവല്‍ക്കാരാണ് 52 പള്ളിയോടങ്ങള്‍.
തിരുവോണത്തോണിക്ക് സുരക്ഷയ്ക്ക് അകമ്പടി പോകാന്‍ നിര്‍മിച്ച പള്ളിയോടങ്ങള്‍.ആ പള്ളിയോടങ്ങളുടെ മല്‍സരത്തുഴച്ചിലിന്‍റെ ദിനമാണ് ചിങ്ങത്തിലെ ഉതൃട്ടാതി നാളിലെ ജലമേള. അമരത്തെ നാല് അടനയമ്പുകള്‍ നാലു വേദങ്ങളെന്നും കന്നക്കുമിളകള്‍ സൂര്യചന്ദ്രന്‍മാരെന്നും അമരക്കൊടി മലദൈവമെന്നും സങ്കല്‍പമുണ്ട്.വള്ളംകളി കാളീ നാടകമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പള്ളിയോടത്തില്‍ കയറണമെങ്കില്‍ മുണ്ടും മേല്‍മുണ്ടും വേണം.ചെരുപ്പിട്ട് കയറരുത്. തുടങ്ങിയ ചില നിയമങ്ങളുണ്ട്.തുഴച്ചില്‍ക്കാരും പാട്ടുകാരുമായി എണ്‍പതോളം പേരാണ് പള്ളിയോടത്തില്‍ വേണ്ടത്. പുതിയ തലമുറയും അനുഷ്ഠാനങ്ങള്‍ക്ക് വീഴ്ചയില്ലാതെയാണ് പള്ളിയോടങ്ങളില്‍ എത്തുന്നത്. വള്ളസദ്യക്കാലത്തും തിരുവോണദിനത്തിലും പിന്നീടുള്ള ജലമേളയിലും