ഓണത്തെ വരവേൽക്കാൻ ആലപ്പുഴ കഞ്ഞിക്കുഴിയിൽ പൂപ്പാടങ്ങൾ ഒരുങ്ങി. കഞ്ഞിക്കുഴിയിലെ സുനിലിന്‍റെ പൂപ്പാടം രണ്ടര ഏക്കറിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ്. പൂപ്പാടത്ത് കുടുംബങ്ങൾക്കും സംഘടനകൾക്കും ഓണാഘോഷം നടത്താനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം പച്ചക്കറി കൃഷി ചെയ്തിരുന്ന സ്ഥലത്താണ് രണ്ടു മാസം മുമ്പ് ബന്തി ജമന്തി, വാടാമുല്ല എന്നിവ കൃഷിചെയ്തിരിക്കുന്നത്.
കുടുംബങ്ങൾക്കും സംഘടനകൾക്കും സ്ഥാപനങ്ങൾക്കും പൂപ്പാടത്ത് ഓണാഘോഷം നടത്താനും പൂക്കൾ വാങ്ങാനും സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. സജീമോൻ സീതാസ പൂർത്തിയ കരപ്പുറത്തെ ഗ്രാമീണ കാർഷിക ജീവിതത്തിൻ്റെയും പരമ്പരാഗത തൊഴിൽ മേഖലയെ പരിചയപ്പെടുത്തുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ഫോട്ടോ പ്രദർശനവും പൂപ്പാടത്ത് ഒരുക്കിയിട്ടുണ്ട്.