കാൻസറും വിഷാദവും ജീവിതത്തിൽ പ്രതിസന്ധികൾ തീർത്തപ്പോൾ വരയും വായനയും എഴുത്തും കൊണ്ട് അതിനെയെല്ലാം അതിജീവിച്ച കഥയാണ് ആലപ്പുഴ കാവുങ്കൽ സ്വദേശി ഡോ. എസ്. ജയശ്രീക്ക് പറയാനുള്ളത്. തന്റെ കാൻസർ അതിജീവനത്തിന്റെ നാൾവഴികൾ പങ്കുവെക്കുന്ന 'പകൽ നക്ഷത്രം' എന്ന പുസ്തകം ഈ പോരാട്ടത്തിന്റെ അടയാളമാണ്.
2022-ൽ കാൻസർ രോഗബാധിതയായി ചികിത്സയിലിരിക്കെയാണ് ജയശ്രീ പുസ്തകം എഴുതിത്തുടങ്ങിയത്. രോഗത്തിന്റെ വേദനകൾക്കിടയിലും തളരാതെ എഴുത്തു തുടർന്ന അവർ, രോഗമുക്തി നേടിയ ശേഷമാണ് പുസ്തകം പൂർത്തിയാക്കിയത്. സമാനമായ ജീവിതസാഹചര്യങ്ങളിലൂടെ കടന്നുപോകുന്നവർക്ക് വലിയ പ്രത്യാശയും ആത്മവിശ്വാസവുമാണ് ഡോ. ജയശ്രീയുടെ ഈ കൃതി പകരുന്നത്.