സ്പോർട്സാണ് ലഹരി എന്ന സന്ദേശം ഉയർത്തി ആലപ്പുഴ ബീച്ചിൽ സംഘടിപ്പിച്ച മാരത്തണിൽ അണിചേർന്നത് ആയിരങ്ങൾ. അത്ലറ്റിക്കോ ഡി ആലപ്പി സംഘടിപ്പിച്ച ബീച്ച് മാരത്തൺ മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അത്ലീറ്റുകള്‍ അടക്കമുള്ളവർ മാരത്തണിൽ പങ്കാളികളായി
ബീച്ച് മാരത്തണിൻ്റെ അഞ്ചാം എഡിഷനാണ് ആലപ്പുഴ കടപ്പുറത്ത് നടന്നത്. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അത് ലീറ്റുകൾ, പൊലീസ്, നേവി, കായിക സംഘടനകൾ, വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾ മാരത്തണിൽ അണിചേർന്നു. 10,5, കിലോ മീറ്റർ മാരത്തണും മൂന്നു കിലോമീറ്റർ ഫൺ റണ്ണുമാണ് നടന്നത്. 92 വയസുള്ള മുൻ അധ്യാപകൻ 10 കിലോമീറ്റർ മാരത്തണിൽ പങ്കെടുത്തു. റജിസ്റ്റർ ചെയ്ത എല്ലാവർക്കും ജഴ്സിയും മെഡലും നൽകി. മൽസരത്തോടനുബന്ധിച്ച് സുംബ നൃത്തം, ഡിജെ മ്യൂസിക് എന്നിവയും അരങ്ങേറി.