ആലപ്പുഴ പള്ളിത്തോട് അമ്മയുടെ മൃതദേഹം മറ്റാരും അറിയാതെ മകൻ കുഴിച്ചുമൂടി. തുറവൂർ മനക്കോടം സ്വദേശി രാധയുടെ മൃതദേഹമാണ് മകൻ ഗിരീഷ് കുഴിച്ചുമൂടിയത്. രാധ (75)ആണ് മരിച്ചത്. മൃതദേഹം കുഴിച്ചിട്ടത് അടുക്കളയിലാണ്.
സംഭവത്തിൽ മകൻ ഗിരീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരുടെ പരാതിയിൽ അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും.
ENGLISH SUMMARY:
A shocking incident unfolded in Alappuzha where a son buried his mother's body without informing anyone. The mother, identified as Radha (75), was buried by her son Girish within the kitchen of their residence.