suhail-labreport

മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശേരി വാഹനാപകട കേസിലെ പ്രതി സുഹൈല്‍ സജീവ് മദ്യലഹരിയിലായിരുന്നെന്ന് പരിശോധന ഫലം. കാക്കനാട് ലാബിലെ സാംപിള്‍ പരിശോധനയിലാണ് സ്ഥീരീകരണം. FIRST ON MANOARAMA NEWS

 

പ്രതികളുടെ  തെളിവെടുപ്പ് പൂർത്തിയാക്കി അന്വേഷണ സംഘം 4 പേരെയും ബോസ്റ്റൽ സ്കൂളിലേക്ക് തിരിച്ചയച്ചു. അപകടമുണ്ടായ എയർപോർട്ട് റോഡിലും പ്രതികൾ മദ്യപിച്ച ഹോട്ടലിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ അങ്കമാലി മജിസ്ട്രേറ്റ് കോടതി നാളെ പരിഗണിക്കും.

 

Also read: സുഹൈല്‍ മുടി വെട്ടിയത് കേസിനെ ബാധിക്കുമോ? ഉദ്യേശ്യം തിരിച്ചറിയൽ പരേഡ് തടസപ്പെടുത്തുകയോ?

രാവിലെ 10.05 ഓടെ സുഹൈലിനെ  ആദ്യം തെളിവെടുപ്പിന്  എത്തിച്ചത് എയർ പോർട്ട് റോഡിൽ വാഹനാപകടം നടന്ന സ്ഥലത്ത് . പ്രതിഷേധം കണക്കിലെടുത്ത് സുഹൈലിനെ പൊലീസ് വാഹനത്തിൽ നിന്ന് പുറത്ത് ഇറക്കിയില്ല. 20 മിനുറ്റ് കൊണ്ട് ഇവിടുത്തെ തെളിവെടുപ്പ് പൂർത്തിയാക്കി. നേരെ പ്രതികൾ അവസാനം മദ്യപിച്ച നെടുമ്പാശേരിയിലെ ഹോട്ടലിലേക്ക് , ഒരു മണിക്കൂറോളം ഇവിടെ തെളിവെടുപ്പ് നടത്തി. കനത്ത സുരക്ഷയിലാണ് രണ്ട് ഇടത്തും പൊലീസ് തെളിവെടുപ്പ് നടത്തിയത്.

 

സുഹൈലിനെ ഒറ്റക്കും മറ്റു പ്രതികളെ പിന്നീടുമാണ് തെളിവെടുപ്പിന് എത്തിച്ചത്. കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ  പ്രതികളെ  അങ്കമാലി കോടതിയിൽ ഹാജരാക്കിയ ശേഷം  ബോസ്റ്റൽ ഹോസ്റ്റലിലേക്ക് മാറ്റി. നീട്ടി വളർത്തിയ മുടി സുഹൈൽ പറ്റെ വെട്ടിയതോടെ രൂപ മാറിയിട്ടുണ്ട്. കോടതി റിമാൻഡ് ചെയ്തു ബോസ്റ്റൽ സ്കൂളിൽ എത്തിച്ചപ്പോൾ സുഹൈൽ സ്വയം മുടി വെട്ടിയെന്നാണ് ബോസ്റ്റൽ സ്കൂൾ അധികൃതരുടെ വിശദീകരണം. 

ENGLISH SUMMARY:

Nedumbassery car accident prime accused Sujil Sajeev was confirmed to be drunk at the time of the crash, according to recent lab test results. The police have completed the evidence collection process and the accused have been sent back to the Borstal school.