അല്ല എന്താണ് ശരിക്കും സംഭവിച്ചത്. ആലപ്പുഴ മെഡിക്കല്‍ കോളജിന്റെ ഉടേയരോട് ചോദിക്കാം ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഓപ്പറേഷന്‍ തിയറ്ററില്‍ നിന്ന് അഞ്ചുവര്‍ഷം മുന്‍പ് മോഷണം പോയ കത്രിക ഉഷ എന്ന യുവതിയുടെ വയറ്റില്‍ നിന്നും കണ്ടെത്തി. മോഷണം പോയ കത്രിക തിരിച്ചെടുക്കുന്നതിനായി യുവതിയെ ഓപ്പറേഷന് വിധേയയാക്കണം കൊച്ചിയിലെ സ്വകാര്യആശുപത്രിയിലെത്തിച്ച് കാണാതായ കത്രിക ഓപ്പറേഷനിലൂടെ പുറത്തെടുത്തു.

ഭാഗ്യം കത്രികയ്ക്ക് ഒന്നും സംഭവിച്ചില്ല. ആരോഗ്യവകുപ്പ് സിന്ദാബാദ്. രണ്ടാം പിണറായി സര്‍ക്കാര്‍ സിന്ദാബാദ്. അല്ലെങ്കിലും പേടിക്കാനൊന്നും ഇല്ല. കത്രികയ്ക്ക് ഒന്നും സംഭവിക്കില്ലെന്ന് ആലപ്പുഴയിലെ പഴയ ഗൈനക്കോളജി മേധാവി പറഞ്ഞാരുന്നു എന്നുവച്ചാല്‍ ഉഷ ഇത് ഇരുവത് കൊല്ലം മുന്‍പ് എടുത്തതാകാനും സാധ്യതയുണ്ട്. അങ്ങനെയാണെങ്കില്‍ കുറ്റത്തിന്റെ ഗൗരവം കൂടും. ഇരുപതുകൊല്ലം സര്‍ക്കാരിന്റെ കത്രിക അടിച്ചുമാറ്റി കൈവശം വയ്ക്കുക. വയറ്റിലൊളിപ്പിച്ച സ്ഥിതിക്ക് മോഷണമുതല്‍ പൂഴ്ത്തിവയ്ക്കുക,തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുക, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തുക എന്നീ വകിപ്പുകള്‍ ചുമത്താവുന്നതാണ്. അല്ല കറക്ടായിട്ട് നമ്മള്‍ ഈ വകുപ്പുകള്‍ എങ്ങനെ ചുമത്തും. എന്നാണ് മോഷ്ടിച്ചത് എന്നറിയണമല്ലോ അതാണ്. എങ്കില്‍ ആ ടെസ്റ്റിന് കത്രികയെ വിധേയമാക്കണം. അല്ല ഈ കത്രിക പോലത്തെ സുനാ കാണാതായതിനെ എങ്ങനെയാണ് ആശുപത്രി അധികൃതര്‍ നോക്കിക്കാണുന്നത് എന്നാലും എന്റെ ഉഷേച്ചി. ഇങ്ങെയുള്ള ഒരു ആശുപത്രിയിലെ അങ്ങേയറ്റം അത്യാവശ്യം വേണ്ട ഒരു ഉപകരണമാണ് നിങ്ങള്‍ മോഷ്ടിച്ചത് കേട്ടോ. മോശമായിപ്പോയി. അല്ല ഡോക്ടറേ ഇനി ഇപ്പോ എന്താണ് അടുത്ത നടപടി അന്വേഷണം തകൃതിയായി നടത്തണം. എന്നാണ് എന്തിനാണ് ഉഷ ചേച്ചി കത്രിക എടുത്തത് എന്ന് കണ്ടെത്തണം. അത് എങ്ങനെ വയറ്റിലൊളിപ്പിച്ചു എന്ന് കണ്ടെത്തണം. വയറ്റില്‍ ഒളിപ്പിച്ചാല്‍ കേടാകാതെ ഇരിക്കും എന്ന് ഉഷചേച്ചിക്ക് അറിയാമാരുന്നിരിക്കും എന്നുവേണം കരുതാന്‍ ഇന്‍പതുകൊല്ലം വരെയൊക്കെ സേഫ് ആയി വയറ്റില്‍ ഒളിപ്പിക്കാന്‍ പറ്റുമത്രേ സ്റ്റോണ്‍ ഉള്ളവരുടെ ശ്രദ്ധയ്ക്ക്. നിങ്ങള്‍ കത്രിക വയറ്റില്‍ ഒളിപ്പിക്കരുത്. ഇതുപോലെ പിടിക്കപ്പെടാന്‍ സാധ്യതയുണ്ട്. അല്ല ഡോക്ടര്‍ അപ്പോ ഇത്രയും നാള്‍ ഈ കത്രിക ഇത്താത്തതിനാല്‍ ആശുപത്രിക്ക് ഉണ്ടായ ബുദ്ധിമുട്ടുകള്‍ക്കൂടി ഒന്ന് വിശദീകരിക്കാമോ?

ENGLISH SUMMARY:

Malayala Manorama Online News reports a shocking incident where scissors, stolen five years ago from Alappuzha Medical College, were found inside a woman's stomach and had to be surgically removed. The health department is facing scrutiny over this unprecedented medical oversight.