കുട്ടനാട്ടിലെ വെള്ളക്കെട്ട് ഫലവൃക്ഷങ്ങളെയും ബാധിച്ചു. മുൻകാലങ്ങളിൽ ഇല്ലാത്ത രീതിയിൽ വൻതോതിൽ പ്ലാവുകൾ നശിച്ചു. പ്ലാവുകൾ കൂട്ടത്തോടെ ഉണങ്ങിപ്പോകാൻ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
കുട്ടനാട്ടിൽ കാലവർഷത്തെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ട് ഇത്തവണ ഏറ്റവും അധികം ബാധിച്ചത് പ്ലാവിനെ. മുൻകാലങ്ങളിൽ വാഴയും പച്ചക്കറി കൃഷിയുമൊക്കെയാണ് വെള്ളപ്പൊക്കത്തിൽ നശിച്ചിരുന്നത്. എന്നാൽ ഇത്തവണ ആദ്യതവണ വെള്ളം പൊങ്ങിയപ്പോൾ തന്നെ പ്ലാവുകൾ വ്യാപകമായി ഉണങ്ങിപ്പോയി.
വൻതോതിൽ ചക്കയുണ്ടായിരുന്ന പ്ലാവുകളും അതിലെ ഫലങ്ങളും വ്യാപകമായി നശിച്ചതിന്‍റെ കാരണം വ്യക്തമായിട്ടില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ ഇങ്ങനെയൊരു പ്രതിഭാസം ഉണ്ടായത് എന്തുകൊണ്ടാണെന്ന് പരിശോധിക്കണമെന്ന് കർഷകർ പറയുന്നു. പ്ലാവുകൾ നശിച്ചതിൽ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.