ചേർത്തല കരപ്പുറത്തെ പ്രായമുള്ള സ്ത്രീകളുടെ നാട്ടുവർത്തമാനവും ഭാഷയും അനുകരിച്ച് ശ്രദ്ധേയനായ മിമിക്രി കലാകാരൻ അനിൽ വാരണവും തിരഞ്ഞെടുപ്പ് ഗോദയിൽ. ആലപ്പുഴ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിലെ ശ്രീകണ്ഠമംഗലം ഡിവിഷനിൽ NDA സ്ഥാനാർഥിയായി മൺകലം ചിഹ്നത്തിലാണ് പോരാട്ടം. മുത്തശി മാരുടെ ഭാഷയിൽ തന്നെ വോട്ടു തേടുന്ന അനിൽ വാരണം മഴവിൽ മനോരമയുടെ മറിമായം പരിപാടിയുടെ ചില എപ്പിസോഡുകളുടെ രചയിതാവുമാണ്.
ശ്രീകണ്ഠമംഗലം ഡിവിഷനിൽ അനിൽ വാരണത്തെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. മിമിക്രിയിലൂടെയാണ് വോട്ടഭ്യർഥന. ശബ്ദാനുകരണത്തിനൊപ്പം വികസന കാര്യങ്ങൾ കൂടി പറഞ്ഞതാണ് വോട്ടു തേടൽ. പ്രതിസന്ധി ഘട്ടത്തിൽ മനോരമ സഹായിച്ചതിനുള്ള നന്ദിയും അനിൽ പ്രകടിപ്പിച്ചു