ചെന്നിത്തല തൃപെരുന്തുറയിൽ പ്രവാസികളായ വൃദ്ധസമ്പതികളുടെ വീട്ടിൽ മോഷണം. 25 പവൻ സ്വർണവും ലാപ്ടോപ്പും നഷ്ടപ്പെട്ടു. നാട്ടിലുള്ള വീട്ടുടമസ്ഥർ പുറത്തുപോയ സമയത്തായിരുന്നു കവർച്ച.

ജോസിൻ്റെയും ഭാര്യ ഏലിയാമ്മയുടെയും വീട്ടിൽ ഇന്നലെ വൈകിട്ട് അഞ്ചര മണി വരെ അറ്റകുറ്റപ്പണികൾക്കായി തൊഴിലാളികൾ ഉണ്ടായിരുന്നു. അവർ മടങ്ങിയ ശേഷമായിരുന്നു കവർച്ച. പത്തനംതിട്ട തുമ്പമണ്ണിൽ നിന്ന് വീട്ടുടമസ്ഥർ രാവിലെ മടങ്ങിവന്നപ്പോഴാണ് മോഷണ വിവരം പുറത്തിറയുന്നത്. വീടിൻറെ മുൻഭാഗത്തുള്ള ഗ്രില്ലിന്‍റെ പൂട്ട് മുറിച്ചു. വാതിൽ തിക്കിത്തുറന്ന നിലയിലാണ്.

മോഷണശേഷം അടുക്കള വാതിൽ തുറന്നാണ് പ്രതികൾ രക്ഷപ്പെട്ടത്. ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി. മാന്നാർ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ENGLISH SUMMARY:

NRI house theft in Chennithala Thriperumthura involved the loss of 25 sovereigns of gold and a laptop. The incident occurred when the homeowners were away, and police have registered a case and begun an investigation.