ആലപ്പുഴ നീർക്കുന്നത്ത് രണ്ട് വൃക്കകളും തകരാറിലായ നിർധന യുവാവിന് ജീവിതം തിരിച്ചു പിടിക്കാൻ വേണ്ടത് സുമനസുകളുടെ കനിവ് . അമ്പലപ്പുഴ വടക്ക് 18-ാം വാർഡിൽ അഫ്സൽ എന്ന യുവാവിന് പണമില്ലാത്തതിനാൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ രണ്ടുതവണ നീട്ടിവച്ചു. ഭാര്യയും രണ്ട് കുഞ്ഞുങ്ങളും മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമാണ് അഫ്സൽ.
അമ്പലപ്പുഴയിൽ ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തി വരുമ്പോഴാണ് വൃക്ക രോഗം ജീവിതം തകർത്തത്. തളർച്ചയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് പരിശോധിച്ചപ്പോഴാണ് വൃക്കകൾ തകരാറിലാണെന്ന് അറിഞ്ഞത്. ആഴ്ചയിൽ മൂന്നു ദിവസം ഡയാലിസിസ് നടത്തണം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കുന്നതിന് ശസ്ത്രക്രിയക്ക് വിധേയനാകാനിരിക്കുകയാണ്. ശസ്ത്രക്രിയക്കും അനുബന്ധ ചികിൽസയ്ക്കുമായി 35 ലക്ഷം രൂപയോളം വേണം.
പണം തികയാത്തതിനാൽ രണ്ടുതവണ ശസ്ത്രക്രിയ മാറ്റി. വീണ്ടും ഫെബ്രുവരി അവസാനം ശസ്ത്രക്രിയക്ക് തീയതി നിശ്ചയിച്ചിരിക്കുകയാണ്. നാട്ടുകാർ ചികിൽസ സഹായ നിധി രൂപീകരിച്ച് കുറച്ച് പണം സമാഹരിച്ചിട്ടുണ്ട്. ഭാര്യയും നാലിലും ഒന്നിലും പഠിക്കുന്ന രണ്ട് കുട്ടികളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്നതാണ് അഫ്സലിൻ്റെ കുടുംബം. സുനാമിയിൽ തകർന്ന വീടിന് പകരം സർക്കാർ നൽകിയ ഭവനത്തിലാണ് ഈ കുടുംബം കഴിയുന്നത്. സുഹൃത്തുക്കളാണ് മരുന്നിനും ഭക്ഷണത്തിനും സഹായിക്കുന്നത്. അഫ്സലിന് ജീവിതത്തിലേക്ക് തിരിച്ചുവരാൻ കനിവുള്ളവരുടെ സഹായം തേടുകയാണ് ഈ കുടുംബം
Ac No: 000402000003636
IFSC : IOBA0000004
IOB ALAPUZHA BRANCH
G pay- 9778351292