alappuzha-lady

TOPICS COVERED

ആലപ്പുഴ വണ്ടാനം കാട്ടുങ്കൽ വീട്ടിൽ ജയ എന്ന 61 കാരിയായ വീട്ടമ്മയ്ക്ക് വീടിനു പുറത്തിറങ്ങാൻ മതിൽ ചാടണം. 40 വർഷമായി തളർന്നു കിടക്കുന്ന മകനെ ആശുപത്രിയിൽ എത്തിക്കാൻ നേരത്തെ മറ്റൊരു വീടിന്‍റെ പരിസരത്തു കൂടി പോകാമായിരുന്നു. അത് കെട്ടിയടച്ചതോടെ 75 ദിവസത്തോളമായി മകനെ ചികിൽസയ്ക്ക് കൊണ്ടുപോകാൻ പോലുമാകുന്നില്ല. ഉറ്റവരാരും ഇല്ലാത്ത ഈ വീട്ടമ്മയും മകനും തകർന്ന ഒറ്റമുറി ഷെഡിലാണ് കഴിയുന്നത്.

വഴിയില്ലാത്തതിനാൽ ജീവിതം വഴിമുട്ടിയ അമ്മയാണിത്. ആലപ്പുഴ വണ്ടാനം കാട്ടുങ്കൽ വീട്ടിൽ ജയ. 40 വർഷമായി തളർന്നു കിടക്കുന്നമകൻ മുരുകേഷുമൊത്ത് ഒറ്റമുറി ഷെഡിൽ ആണ് താമസം.

76 ദിവസമായി ഈ അമ്മ വീടിന് പുറത്തിറങ്ങിയിട്ട്. മകനെ ചികിൽസയ്ക്കു കൊണ്ടു പോയിട്ട് മൂന്നുമാസമായി.

ഈ അമ്മ വീടിനു പുറത്തിറങ്ങുന്നതെങ്ങനെയെന്ന് കണ്ടാൽ ഹൃദയം വിങ്ങും .

നേരത്തെ പാതിമതിൽ മാത്രമാണ് ഉണ്ടായിരുന്നത്.  മെഡിക്കൽ കോളജിലെ വിദ്യാർഥികൾ വന്ന് മതിലിനു പുറത്തെത്തിച്ച് മുരുകേഷിനെ ആശുപത്രിയിൽ കൊണ്ടു പോകുമായിരുന്നു. മതിൽ ഉയർത്തിയോടെ മകനെ ചികിൽസയ്ക്ക് കൊണ്ടു പോകാനാകുന്നില്ല

ഏതാനും ആടുകളെ വളർത്തുന്നുണ്ട്. അതിന് തീറ്റ കൊണ്ടുവരാൻ പോലുമാകുന്നില്ല. ഭക്ഷണം നൽകുന്നത് അയൽക്കാരാണ്. വഴിക്കുവേണ്ടി അധികാരികൾക്ക് പരാതികൾ നൽകിയിട്ടും ഫലമൊന്നുമില്ല. മകന് കിട്ടുന്ന ഭിന്നശേഷി പെൻഷൻ മാത്രമാണ് ആശ്രയം. മകനെ വിട്ടിട്ട് ഈ അമ്മയ്ക്ക് തൊഴിലുറപ്പ് ജോലിക്കു പോലും പോകാനാകുന്നില്ല

ENGLISH SUMMARY:

In Vandanam, Alappuzha, 61-year-old Jayamma has to climb a wall to leave her home, as there's no other access. Her son, bedridden for 40 years, hasn’t been taken to the hospital for the past 75 days after a nearby pathway was blocked. With no relatives to help, the mother and son live in a dilapidated one-room shed.