press-club

TOPICS COVERED

മാധ്യമപ്രവര്‍ത്തനം പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സ്കോളര്‍ഷിപ്പ് പദ്ധതിയുമായി വേള്‍ഡ് മലയാളി ഫെഡറേഷന്‍. മാധ്യമ രംഗത്തെ മുന്നേറ്റത്തിന് അടിത്തറ പാകുന്ന ഭാവി തലമുറയെ സംരക്ഷിക്കുയെന്ന ലക്ഷ്യത്തോടെയാണ് സ്കോളര്‍ഷിപ്പ് പദ്ധതി ആരംഭിക്കുന്നത്. തിരുവനന്തപുരം പ്രസ് ക്ളബിന്‍റെ വജ്രജൂബിലി ആഘോഷവേദിയിലാണ് പദ്ധതിക്ക് തുടക്കമായത്. വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. ജെ.രത്നകുമാറിന്‍റെ നേതൃത്വത്തില്‍ ഒന്നര ലക്ഷം രൂപയുടെ ചെക്ക് പ്രസ് ക്ളബ് ഭാരവാഹികള്‍ക്ക് കൈമാറി. WMF ഗ്ളോബല്‍ ട്രഷറന്‍ വി.എം.സിദിഖ്, ഗ്ളോബല്‍ ചാരിറ്റി ഫോറം കോര്‍ഡിനേറ്റര്‍ റഫീഖ് മരക്കാര്‍, കേരള സ്റ്റേറ്റ് കൗണ്‍സില്‍ പ്രസിഡന്‍റ് ടി.ബി.നാസര്‍, സെക്രട്ടറി ഹാഫിസ് വലിയപറമ്പത്ത്, തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പ്രസിഡന്‍റ് സൗമ്യ സുകുമാരന്‍‍ എന്നിവര്‍ പങ്കെടുത്തു. 

ENGLISH SUMMARY:

Journalism scholarship Kerala is being offered by the World Malayali Federation to support media students and foster future talent. This initiative was launched at the Thiruvananthapuram Press Club diamond jubilee celebrations with a funding of one and a half lakh rupees.