വാര്‍ത്തകളെ വിനോദകരമാക്കാനും സ്വയം വാര്‍ത്തയാകാനുമുള്ള ശ്രമങ്ങള്‍ക്കിടയില്‍ വസ്തുതകള്‍ പിന്തളപ്പെട്ടുപോകരുതെന്ന് മനോരമ ന്യൂസ് ചാനല്‍ ന്യൂസ് ഡയറക്ടര്‍ ജോണി ലൂക്കോസ്. കേരള പ്രസ് ക്ലബ് കുവൈറ്റിന്‍റെ വാര്‍ഷിക മാധ്യമ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അവരവരുടെ വിശ്വാസത്തിനും ഇഷ്ടത്തിനും അനുസരിച്ചുമാത്രം വാര്‍ത്തയെ സമീപിക്കുന്ന കാലത്ത് അതിന്‍റെ പ്രയോജനം കിട്ടുന്നത് അധികാരം പ്രയോഗിക്കുന്നവര്‍ക്കും വ്യാജം പരത്തുന്നവര്‍ക്കുമാണ്. അതുകൊണ്ട് വാര്‍ത്താരംഗം സംശുദ്ധമായി നിലനിര്‍ത്താന്‍ പ്രേക്ഷകരുടെ ജാഗ്രത ആവശ്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ജോണി ലൂക്കോസ്
മാതൃഭൂമി ന്യൂസ് ചീഫ് സബ് എഡിറ്ററും അവതാരകയുമായ മാതു സജി പ്രഭാഷണം നടത്തി. കേരള പ്രസ് ക്ലബ് പ്രസിഡന്‍റ് സുജിത്ത് സുരേശന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലിം കോട്ടയില്‍, ട്രഷറര്‍ ശ്രീജിത്ത്, പ്രോഗ്രാം കണ്‍വീനര്‍ സത്താര്‍ കുന്നില്‍, മുനീര്‍ അഹമ്മദ്, ഹിക്കുമത്ത് എന്നിവര്‍ പ്രസംഗിച്ചു. മാധ്യമസമ്മേളനത്തിന്‍റെ ഭാഗമായി ഷെബി സമന്തറിന്‍റെ ഗസല്‍ പ്രോഗ്രാമും സംഘടിപ്പിച്ചു.