gold-jewellery

TOPICS COVERED

നേരിട്ട് പണം നല്‍കി സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നതിന് വിലക്കേര്‍പ്പെടുത്തി കുവൈത്ത്. സാമ്പത്തിക നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതിനും കള്ളപണം വെളുപ്പിക്കല്‍ തടയുന്നതിനുമാണ് നടപടിയെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. ഇത്തരം നിയന്ത്രണങ്ങളിലേക്ക് കടക്കുന്ന ആദ്യ ഗള്‍ഫ് രാജ്യമാണ് കുവൈത്ത്. 

കുവൈത്ത് ബാങ്ക് അംഗീകരിച്ച പണരഹിത രീതികളിലൂടെ മാത്രമെ സ്വര്‍ണാഭരണ രംഗത്ത് ഇടപാടുകള്‍ നടത്താന്‍ പാടുള്ളൂ എന്ന് മന്ത്രി ഖലീഫ അൽ-അജിൽ വ്യക്തമാക്കി. സ്വര്‍ണാഭരണങ്ങളുടെ വാങ്ങലിനും വില്‍പ്പനയ്ക്കും പുതിയ നയം ബാധകമാണ്. റീട്ടെയില്‍, മൊത്ത വ്യാപാര ഇടപാടുകള്‍ക്കും ഇലക്ട്രോണിക് ഇടപാടുകള്‍ മാത്രമെ അനുവദിക്കുകയുള്ളൂ. സുതാര്യത വർധിപ്പിക്കാനും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി പണം ദുരുപയോഗം ചെയ്യുന്നത് കുറയ്ക്കാനുമാണ് കുവൈത്ത് ശ്രമിക്കുന്നത്. നിയമം ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടല്‍ നേരിടേണ്ടി വരുമെന്നും നിയമനടപടികളുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ENGLISH SUMMARY:

Kuwait gold ban restricts cash payments for gold purchases to combat money laundering. The Ministry of Commerce aims to enhance transparency and prevent illicit financial activities within the gold sector.