unnikrishnan-1200

TOPICS COVERED

എറണാകുളം പ്രസ് ക്ലബ് മുൻ സെക്രട്ടറിയും മാധ്യമപ്രവർത്തകനുമായ ഉണ്ണി എസ്. നായര്‍ (53) നിര്യാതനായി. മനോരമ ന്യൂസ്, പി.ടി.ഐ, ഇന്ത്യൻ എക്സ്പ്രസ്, ജീവൻ ടിവി, എൻ.ടി.വി തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലായി 25 വർഷം വിവിധ തസ്തികകളിൽ  ജോലി ചെയ്തിട്ടുണ്ട്. മനോരമ ന്യൂസില്‍ റിപ്പോര്‍ട്ടറായും ടിവി ന്യൂസ് പ്രൊഡ്യൂസറായും വാര്‍ത്താ അവതാരകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ചേർത്തല സൗത്ത്, പെരുമ്പാറ ജംഗ്ഷൻ കൃഷ്ണവിലാസം കൂനാൻഞ്ഞിലിക്കൽ പരേതനായ കെ.ആർ. സോമനാഥൻ പിള്ളയുടെയും പി.ശാന്തമ്മയുടെയും മകനാണ്. ഭാര്യ പ്രീത ജി.പണിക്കർ (മർച്ചൻ്റ് അസോസിയേഷൻ സഹകരണ സംഘം, സെക്രട്ടറി). മക്കൾ അനന്ത പത്മനാഭൻ , അചുതൻ ഉണ്ണി. സഹോദരങ്ങൾ: വിമലകുമാരി, ഹരികുമാർ, പ്രസന്നകുമാർ.

ENGLISH SUMMARY:

S. Unnikrishnan, a former secretary of Ernakulam Press Club and a seasoned journalist, has passed away at the age of 53. He had a distinguished career spanning 25 years across various media organizations including Manorama News, PTI, Indian Express, Jeevan TV, and NTV.