ട്രോളിങ് സമയത്ത് മല്‍സ്യങ്ങളുടെ വരവില്‍ വലിയ കുറവെന്നു തൊളിലാളികള്‍. മത്തി, പാര, കൊഞ്ച് മല്‍സ്യങ്ങളാണ് കുറഞ്ഞത്. ട്രോളിങ്ങ് സമയത്ത് നല്‍കുന്ന ആനുകൂല്യ വിതരണം സര്‍ക്കാര്‍ ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മല്‍സ്യത്തൊഴിലാളികള്‍ കുറ്റപ്പെടുത്തുന്നു.
ട്രോളിങ്ങ് സമയത്ത് ആകെ പ്രതിസന്ധിയിലാണ് മല്‍സ്യത്തൊഴിലാളികള്‍. ചെറുബോട്ടുകളിലാണ് മല്‍സ്യബന്ധനമെങ്കിലും ധാരാളം മല്‍സ്യം കിട്ടാറുള്ള സമയമാണ്. ആഴക്കടല്‍ മല്‍സ്യബന്ധനത്തിനു പോയവരെല്ലാം ചെറുബോട്ടുകളെ ആശ്രയിച്ചാണ് ജീവിതം മുന്നോട്ട് നീക്കാറുള്ളത്. എന്നാല്‍ ഇത്തവണ മത്തി, പാര , കൊഞ്ച് എന്നിവ തീരെ കുറഞ്ഞു. മാത്രമല്ല കപ്പല്‍ അപകടത്തിനു ശേഷം കടല്‍ മീന്‍ വാങ്ങുന്നവരുടെ എണ്ണവും തീരെ കുറഞ്ഞു.
ഇതോടെ മല്‍സ്യബന്ധനത്തെ മാത്രം ആശ്രയിച്ചു കഴിയുന്ന തൊഴിലാളികളുടെ ജീവിതം ആകെ പ്രതിസന്ധിയിലായി. ഇതിനു പുറമേ ട്രോളിങ്ങ് സമയത്ത് സര്‍ക്കാര്‍ നല്‍കാമെന്നു പറഞ്ഞ 10 കിലോ അരിയുള്‍പ്പെടെയുള്ള ആനുകൂല്യങ്ങളും കിട്ടിയിട്ടില്ലെന്നും അവര്‍ കുറ്റപ്പെടുത്തുന്നു.