ഉദ്ഘാടനം ഒന്നരമാസം മുൻപ്; ശുചിമുറിയുടെ ജലസംഭരണി തകർന്നു വീണു

കൊല്ലം കൊട്ടാരക്കര റെയിൽവേ സ്റ്റേഷന് സമീപം നഗരസഭ പണികഴിപ്പിച്ച ശുചിമുറിയുടെ ജലസംഭരണി തകർന്നു വീണു. പത്തുലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം ഒന്നരമാസം മുന്‍പാണ് ഉദ്ഘാടനം ചെയ്തത്. 

കൊട്ടാരക്കര നഗരസഭ ശുചിമുറി കെട്ടിടം നിര്‍മിച്ച് കഴിഞ്ഞ ഡിസംബറിലാണ് പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തത്. ശുചിമുറികളിലേക്ക് വെളളം എത്തിക്കാനായി കെട്ടിടത്തിന് മുകളില്‍ വച്ച വാട്ടര്‍ ടാങ്ക് തകര്‍ന്നുവീണത് അഴിമതി ആരോപണത്തിലേക്ക് എത്തിച്ചു. സിമന്റു കട്ട കൊണ്ട് കെട്ടിപ്പൊക്കി അതില്‍ മണ്ണിട്ട് നിറച്ച് വിചിത്രമായ രീതിയിലായിരുന്നു വാട്ടര്‍ ടാങ്ക് വച്ചത്. ബിജെപി കൗണ്‍സിലര്‍മാര്‍ അഴിമതി ആരോപിച്ചു. നഗരസഭാ സെക്രട്ടറിയുമായി വാക്കേറ്റവും. 

‌‍ശുചിത്വ മിഷൻ ഫണ്ടിൽ പത്തു ലക്ഷം രൂപ ചെലവഴിച്ചായിരുന്നു കെട്ടിടത്തിന്റെ നിർമാണം.