കല്ലാറില്‍ 7 മാസത്തിനിടെ പൊലിഞ്ഞത് ഇരുപതിലേറെ ജീവനുകൾ

കഴിഞ്ഞ ദിവസം മൂന്നുപേര്‍ മുങ്ങിമരിച്ച വട്ടക്കയം കല്ലാറില്‍ ഏഴ് മാസത്തിനിടെ പൊലിഞ്ഞത് ഇരുപതിലേറെ ജീവനുകള്‍. മുന്നറിയിപ്പ് മറികടന്നു എത്തുന്നവരാണ്  അപകടത്തില്‍പെടുന്നവരിലേറെയും. 

അടിത്തട്ട് കാണും വിധം ജലനിരപ്പ് കുറവായിരിക്കും പലപ്പോഴും കല്ലാറിന്. അടുത്തെത്തി ഇതു വഴി നടന്നു മുന്നോട്ടു പോകുമ്പോഴായിരിക്കും പലപ്പോഴും നിലയില്ലാ കയത്തിലേക്ക് കാല്‍ വഴുതി വീഴുക. കിണറിനു  സമാനമായ ചുഴികളാണ് ഇവിടെയുള്ളത്. എത്ര നീന്തല്‍ അറിയാവുന്നവരാണെങ്കിലും രക്ഷപ്പെടുക പ്രയാസമാണ്. ഇരു പതിലേറെപ്പേരാണ് എട്ടുമാസത്തിനുള്ളില്‍ കയത്തില്‍ വീണു ജീവന്‍ പൊലിഞ്ഞത്.വേലികെട്ടി തിരിച്ചിട്ടുണ്ടെങ്കിലും ഊടു വഴികളിലൂടെയാണ് പലപ്പോഴും ഇവര്‍ കല്ലാറിനു സമീപത്തെത്തുന്നത്നിയന്ത്രണ ബോര്‍ഡുകള്‍ ലംഘിച്ചു കല്ലാറിനു സമീപത്തെത്തുന്നവര്‍ക്കെതിരെ കേസെടുക്കുന്നതടക്കമുള്ള നിയമവഴികള്‍ ആലോചിക്കുകയാണ് പ്രാദേശിക ഭരണകൂടങ്ങള്‍