തിരുവനന്തപുരത്ത് പാലിയേറ്റീവ് രോഗികള്‍ക്ക് വീടുകളില്‍ വാക്സീന്‍ നൽകും

തിരുവനന്തപുരം ജില്ലയില്‍ പാലിയേറ്റീവ് രോഗികള്‍ക്ക് വീടുകളില്‍ വാക്സീന്‍ നല്‍കാന്‍ മൊബൈല്‍ യൂണിറ്റുകള്‍ ഏര്‍പ്പെടുത്തി. താലൂക്ക് അടിസ്ഥാനത്തിലാണ് മൊബൈല്‍ വാക്സീന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുകയെന്ന് ജില്ലാ പഞ്ചാsയത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാര്‍ പറഞ്ഞു. ജില്ലാആശുപത്രികളില്‍  കൂടുതല്‍ കോവിഡ് വാര്‍ഡുകളും സജ്ജമാക്കി.

ഒാണ്‍ലൈനില്‍ റജിസ്റ്റര്‍ ചെയ്ത് കോവിഡ്–19 പ്രതിരോധ വാക്സീന്‍ എടുക്കാന്‍ കഴിയാത്ത പാലിയേറ്റീവ് രോഗികളെ കണ്ടെത്തി അവരവരുടെ വീടുകളില്‍ച്ചെന്ന് വാക്സീന്‍ നല്‍കാനാണ് പദ്ധതി. താലൂക്ക് അടിസ്ഥാനത്തില്‍ മൊബൈല്‍ വാക്സീന്‍ യൂണിറ്റുകള്‍ പ്രവര്‍ത്തനം തുടങ്ങും. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രികളല്‍ നൂറുവീതം കിടക്കകള്‍ കൂടി ഏര്‍പ്പെടുത്തി.  

തലസ്ഥാന ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വാര്‍ഡുതലത്തില്‍ കൂടുതല്‍ ശക്തമാക്കിയെന്നും രണ്ടാഴ്ചയ്ക്കം വ്യാപനത്തോത് കുറച്ചുകൊണ്ടുവരാനാകുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജില്ലാ പഞ്ചായത്തിന്റെ ഒരുകോടിരൂപയും ജില്ലാപഞ്ചായത്ത് അംഗങ്ങളുടെ ഒരുമാസത്തെ വേതനമായ രണ്ടുലക്ഷത്തി നാല്‍പ്പത്തിരണ്ടായിരത്തി അറുനൂറുരൂപയും കൈമാറി.