കൊല്ലത്തിന്റെ കിഴക്കൻ ഭാഗങ്ങളിൽ വന്യ ജീവി ശല്യം; ചൂട് കനത്തതെന്ന് കാരണം

കൊല്ലം ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ വന്യ ജീവികളുടെ ശല്യം പതിവാകുന്നു. പത്തനാപുരം പുന്നലയില്‍ കാടിറങ്ങിയ പുലി കന്നുകാലിയെ കടിച്ചു കൊന്നു. ചൂട് കനത്തതാണ് മൃഗങ്ങള്‍ കാടിറങ്ങുന്നതിന് കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വനമേഖലയോട് ചേര്‍ന്ന് മേഞ്ഞിരുന്ന കന്നുകാലികളെയാണ് പുലി ആക്രമിച്ചത്. കരച്ചില്‍ കേട്ട് നാട്ടുകാര്‍ ഓടി എത്തിയപ്പോഴേക്കും പുലി കാട്ടിലേക്ക് 

ഓടിക്കയറി. പക്ഷേ ഒന്നിന് ജീവന്‍ നഷ്ടമായി.പുലിയെ പേടിച്ച് പകല്‍ പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് പുന്നലകടശേരിക്കാര്‍.അച്ചന്‍കോവില്‍,കുളത്തുപുഴ, പാടം, കറവൂര്‍, തുടങ്ങിയ മേഖലകളിലും വന്യ മൃഗ ശല്യമുണ്ട്. പലതവണ പരാതിപ്പെട്ടിട്ടും വനംവകുപ്പ് യാതൊരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.