പത്തനംതിട്ടയിലെ ആദ്യ സിന്തറ്റിക് സ്റ്റേഡിയം നാടിന് സമര്‍പ്പിച്ചു

പത്തനംതിട്ട ജില്ലയിൽ സിന്തറ്റിക് ട്രാക് സൗകര്യം ഉൾപ്പെടെയുള്ള  ആദ്യസ്റ്റേഡിയം നാടിന് സമർപ്പിച്ചു. കൊടുമണിൽ പണിതീർത്ത സ്റ്റേഡിയത്തിന്റെ ഒന്നാംഘട്ട ഉദ്ഘാടനം കായിക മന്ത്രി   ഇ.പി. ജയരാജൻ ഓൺലൈനിലൂടെ നിർവ്വഹിച്ചു. ഉദ്ഘാടനത്തിനു ശേഷം പ്രദർശന ഫുട്ബോൾ മത്സരവും നടന്നു.

അഞ്ചര ഏക്കർ വിസ്തൃതിയിലാണ് സറ്റേഡിയം. ഫുട്ബോൾ, ബാഡ്മിൻ്റൺ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ  കോർട്ടുകൾ എന്നിവ സ്റ്റേഡിയത്തിലുണ്ട്. 

സിന്തറ്റിക് ട്രാക്കിൻ്റെ നിർമാണം പൂർത്തിയാകുന്നു.  മന്ത്രി ഇ.പി. ജയരാജൻ ഓൺ ലൈൻ വഴിയാണ് സ്റ്റേഡിയം ഉദ്ഘാടനം ചെയ്തത്.

സ്റ്റേഡിയത്തിൻ്റെ രണ്ടാം ഘട്ട നിർമാണത്തിനുള്ള പ്രവർത്തങ്ങളും നടന്നു വരികയാണ്.ഉദ്ഘാടത്തിന് ശേഷം സൗഹൃദ പ്രദര്‍ശന ഫുട്ബോള്‍ മത്സരവും 

നടന്നു. 

ഏഷ്യയിലെ തന്നെ ഏക ഗുഹാവാസികളായ ചോലനായ്ക്ക ആദിവാസി വിഭാഗത്തില്‍ നിന്നുളള ആദ്യ ജനപ്രതിനിധി രണ്ടു മാസത്തിനുളളില്‍ പദവി 

രാജിവച്ചു. കേരള പൊലീസില്‍ ജോലി ലഭിച്ചതോടെയാണ് മലപ്പുറം വഴിക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗമായ സുധീഷ് സ്ഥാനമൊഴിഞ്ഞത്.