അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ കൊല്ലം ആയൂർ ചന്ത

അടിസ്ഥാന സൗകര്യങ്ങൾ ഒന്നുമില്ലാതെ കൊല്ലം ആയൂർ ചന്ത. പൊട്ടിപൊളിഞ്ഞ ഓടയും മാലിന്യം തുറസായ സ്ഥലത്ത് നിക്ഷേപിക്കുന്നതുമൊക്കെ പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. ചന്തയുടെ നവീകരണത്തിൻ്റെ പേരിൽ എല്ലാ വർഷവും ഇടമുളയ്ക്കൽ ഗ്രാമ പഞ്ചായത്ത് ഭരണസമിതി ലക്ഷങ്ങൾ ചെലവാക്കാറുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു.

കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലെ പ്രധാനപ്പെട്ട ചന്തകളിൽ ഒന്നാണ് ആയുരിലേത്. കച്ചവടത്തിനായി സ്ത്രീകൾ ഉൾപ്പടെ നൂറുകണക്കിന് ആളുകൾ ദിവസവും വരുന്ന ഇടം. ഇവർക്കായി നല്ലൊരു ശുചിമുറി പോലും ചന്തയിൽ ഇല്ല.

ലക്ഷങ്ങൾ ചെലവാക്കി ഏതാനും വർഷം മുൻപ് പണിത കെട്ടിടം വരെ പൊളിഞ്ഞു തുടങ്ങി. 

ചന്ത നവീകരണത്തിനുള്ള ടെൻഡറായെന്നും ജോലികൾ ഉടൻ ആരംഭിക്കുമെന്നും ഇടതുമുന്നണി നേത്യത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതി വിശദീകരിച്ചു.