അ‍‍ഞ്ചലില്‍ തെരുവുനായ ശല്യം രൂക്ഷം; പരാതി

കൊല്ലം അ‍‍ഞ്ചലില്‍ തെരുവ് നായ ശല്യം രൂക്ഷം. രാത്രിയായാല്‍ നഗരവും പരിസരവും നായ്ക്കള്‍ കൈയടക്കും. ബൈക്ക് യാത്രികരെ ഉള്‍പ്പടെ തെരുവ് നായ്ക്കള്‍ ആക്രമിക്കാറുണ്ട്.

ഒന്നും രണ്ടുമല്ല, ഒരുപാടുണ്ട്. തെരുവില്‍ കടിപിടി കൂടും. സാധനങ്ങള്‍ വാങ്ങാനായി കടകളില്‍ എത്തുന്നവരെയും ആക്രമിക്കും. നായ്ക്കള്‍ ബൈക്കിന് പിന്നാലെ ഓടി ഓട്ടേറെ പേര്‍ അപകടത്തില്‍െപ്പട്ടിട്ടുണ്ട്.

തെരുവ്നായ ശല്യത്തിന് പരിഹാരം കാണണമെന്ന് വ്യാപാരികള്‍ ഉള്‍പ്പടെ പഞ്ചായത്തിന് പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായിട്ടില്ല.