കോവിഡിനോടും കടലിനോടും പോരടിച്ച് ഒരു ജനത: ദുരിതം

കോവിഡിനോടും കടലിനോടും ഒരേ സമയം പോരടിക്കേണ്ട ഗതികേടിലാണ് കടലോര ജനത. തീരം മാത്രമല്ല ജീവനോപാധികളും കടല്‍ കവരുകയാണ്. കൊല്ലം ചില്ലക്കലില്‍ അന്‍പതു മീറ്ററോളം കടല്‍ കരയിലേക്ക് കയറി.  

തീരം കടല്‍ വിഴുങ്ങുന്നത് ഇങ്ങനെ നോക്കിയിരിക്കാനെ ഇവര്‍ക്ക് ആകുള്ളു. കര മാത്രമല്ല വലയും, യന്ത്രങ്ങളും ഒക്കെ സൂക്ഷിക്കുന്ന ചെറിയ ഷെഢുകളും കടലെടുത്തു. ലക്ഷങ്ങളാണ് ഒരോരുത്തര്‍ക്കും നഷ്ടം. താന്നി,കാക്കത്തോപ്പ് മേഖലകളിലും കടല്‍ക്കയറ്റമുണ്ട്. പലയിടത്തും കടല്‍ഭിത്തി പൂര്‍ണമായും പുലിമുട്ട് ഭാഗീകമായും തകര്‍ന്നു.