തെന്‍മലയില്‍ ചെന്നായ ആക്രമണം പതിവ്; നടപടിയില്ല

കൊല്ലം തെന്‍മലയില്‍ ചെന്നായയുടെ ആക്രമണം പതിവാകുന്നു. ജനവാസ മേഖലയില്‍ ഇന്നലെയും ചെന്നായ ഇറങ്ങി. കഴിഞ്ഞ ദിവസം രണ്ടു പേര്‍ക്ക് ചെന്നായുടെ കടിയേറ്റിരുന്നു.

കൊല്ലം തിരുമംഗലം േദശീയപാതയോരത്തെ വീട്ടുമുറ്റത്തു നിന്ന ഗൃഹനാഥനെ ശനിയാഴ്ച്ച രാവിലെയാണ് ചെന്നായ ആക്രമിച്ചത്. അന്നു വൈകുന്നേരം ഇടപ്പാളയം സ്വദേശിക്കും കടിയേറ്റു. ഇരുവരെയും അക്രമിച്ചെന്ന് കരുതുന്ന ചെന്നായയെ രാത്രിവൈകി വനംവകുപ്പിന്റെ പ്രത്യേക സംഘം പിടികൂടി.

ടാപ്പിങ് ജോലിക്ക് പോയ തൊഴിലാളികള്‍ക്കു നേരെയാണ് ഒടുവില്‍ ചെന്നായയുടെ ആക്രമണമുണ്ടായത്. സ്ത്രീ തൊഴിലാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഓടി രക്ഷപെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ല. ജവവാസ മേഖലിയല്‍ വന്യമൃഗങ്ങള്‍ ഇറങ്ങുന്നത് പതിവായിട്ടും അധികൃതര്‍ ഒരു നടപടിയും എടുക്കുന്നില്ലെന്ന് മലയോര ജനതയ്ക്ക് പരാതിയുണ്ട്.